ഹിജാബ് ധരിച്ചേ സ്‌കൂളിൽ വരൂവെന്ന് വിദ്യാർത്ഥികൾ; ‘ഈഗോ’ വെടിഞ്ഞ് പരീക്ഷയെഴുതാൻ വിദ്യാഭ്യാസ മന്ത്രിയും; മറ്റ് പലർക്കും വേണ്ടി കുട്ടികൾ ബലിയാടാകരുതെന്നും മന്ത്രി

0

ബെംഗളൂരു: ഹിജാബ് ധരിച്ചേ സ്‌കൂളിൽ വരൂവെന്ന് നിർബന്ധം പിടിക്കുന്ന വിദ്യാർത്ഥികളോട് ‘ഈഗോ’ വെടിഞ്ഞ് 10-ാം ക്ലാസ് പരീക്ഷയെഴുതാൻ കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. ഈഗോ ഉപേക്ഷിച്ച് പരീക്ഷയ്‌ക്ക് ഹാജരാകൂവെന്നും ഭൂരിപക്ഷം വിദ്യാർത്ഥിനികളും ഹൈക്കോടതി വിധിയും സർക്കാർ വിജ്ഞാപനവും പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷയ്‌ക്ക് ഹാജരാകാത്തവർക്ക് ഒരു മാസത്തിന് ശേഷം വീണ്ടും പരീക്ഷ നടത്തും. അതുകഴിഞ്ഞാൽ മറ്റൊരു അവസരം ലഭ്യമാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പരീക്ഷകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിദ്യാർത്ഥിനികൾ ഹാജരാകുമെന്ന് വിശ്വാസമുണ്ട്. ആവർത്തിച്ച് അപേക്ഷിക്കുകയാണ്. അഹന്ത വെടിയാൻ നിങ്ങൾ തയ്യാറാകണം.. മറ്റ് പലർക്കും വേണ്ടി നിങ്ങൾ ബലിയാടാകരുതെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേർത്തു.

17 ലക്ഷത്തോളം കുട്ടികളാണ് എസ്എസ്എൽസി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നത്. ഇതിൽ നൂറോളം വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 3,444 പരീക്ഷാ കേന്ദ്രങ്ങളിലായി തിങ്കളാഴ്ച എസ്എസ്എൽസി പരീക്ഷ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here