ചാര്‍ജ്‌ വര്‍ധന ആവശ്യപ്പെട്ടു സംസ്‌ഥാനത്തെ സ്വകാര്യ ബസ്‌ ഉടമകള്‍ 24 മുതല്‍ പണിമുടക്കിലേക്ക്‌

0

തിരുവനന്തപുരം: ചാര്‍ജ്‌ വര്‍ധന ആവശ്യപ്പെട്ടു സംസ്‌ഥാനത്തെ സ്വകാര്യ ബസ്‌ ഉടമകള്‍ 24 മുതല്‍ പണിമുടക്കിലേക്ക്‌. സംയുക്‌ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ അനിശ്‌ചിതകാലത്തേക്കു സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കുമെന്ന്‌ സ്വകാര്യ ബസ്‌ ഉടമകള്‍ അറിയിച്ചു.
പണിമുടക്ക്‌ പ്രഖ്യാപിച്ച്‌ കൊണ്ട്‌ ഗതാഗത മന്ത്രി ആന്റണി രാജുവിന്‌ ബസ്‌ ഉടമകള്‍ നോട്ടീസ്‌ നല്‍കി. മിനിമം നിരക്ക്‌ 10 രൂപ പോരെന്നും 12 രൂപയായി ഉയര്‍ത്തണമെന്നാണ്‌ ബസ്‌ ഉടമകള്‍ പറയുന്നത്‌.
ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കാമെന്ന്‌ ഉറപ്പു നല്‍കി നാല്‌ മാസമായിട്ടും അത്‌ നടപ്പിലാക്കുന്നില്ലെന്ന്‌ ഇവര്‍ പറയുന്നു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക്‌ വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
മിനിമം നിരക്ക്‌ 12 രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക്‌ 1.10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ മിനിമംനിരക്ക്‌ ആറു രൂപയാക്കുക, കോവിഡ്‌ കാലം കഴിയുന്നതുവരെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക, കോവിഡ്‌ കാലത്ത്‌ അടച്ച നികുതി തിരികെ നല്‍കുക തുടങ്ങിയവയാണ്‌ ബസുടമകള്‍ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങള്‍.
ബസ്‌ ഉടമകള്‍ നിവേദനം നല്‍കിയിട്ടുണ്ടെന്നും തുടര്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഉടമകളുടെ ആവശ്യം ന്യായമാണെന്നും മന്ത്രി മന്ത്രി ആന്റണി രാജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here