മകന്‍ ഇതര മതസ്‌ഥയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പൂരക്കളി കലാകാരന്‌ ഭ്രഷ്‌ട്‌;വിലക്കിയിട്ടില്ലെന്നു വിശദീകരിച്ചു ക്ഷേത്ര സമിതി

0

കണ്ണൂര്‍: പൂരക്കളി കലാകാരനെ വിലക്കിയിട്ടില്ലെന്നു വിശദീകരിച്ചു ക്ഷേത്ര സമിതി. മകന്‍ ഇതര മതസ്‌ഥയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പൂരക്കളി കലാകാരന്‌ ഭ്രഷ്‌ട്‌ കല്‍പിച്ച സംഭവം വിവാദമായിരുന്നു. പൂരക്കളി അക്കാദമി അവാര്‍ഡ്‌ ജേതാവായ കരിവെള്ളൂരിലെ വിനോദ്‌ പണിക്കര്‍ക്കാണു വിലക്ക്‌ നേരിടേണ്ടി വന്നത്‌. വീട്ടില്‍വച്ചു പൂജ ചെയ്യാന്‍ കഴിയില്ലെന്നാണു പറഞ്ഞതെന്നാണു ക്ഷേത്രസമിതിയുടെ വിശദീകരണം.
ആചാരലംഘനം നടത്താന്‍ കഴിയില്ലെന്നാണ്‌ ആചാരസ്‌ഥാനീയര്‍ വിനോദ്‌ പണിക്കരെ അറിയിച്ചത്‌. തീരുമാനം പുനഃപരിശോധിക്കുന്നതില്‍ ചര്‍ച്ചയ്‌ക്കു തയാറെന്ന്‌ സോമേശ്വരി ക്ഷേത്രം ഭരണസമിതി വ്യക്‌തമാക്കി. മരുമകളെ മാറ്റി താമസിപ്പിക്കുകയോ വിനോദ്‌ താമസം മാറുകയോ ചെയ്യണമെന്നായിരുന്നു ക്ഷേത്ര ഭരണ സമിതിയുടെ നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here