പി. സന്തോഷ്‌കുമാര്‍ സി.പി.ഐ. രാജ്യസഭാ സ്‌ഥാനാര്‍ഥി

0

തിരുവനന്തപുരം : സി.പി.ഐക്കു ലഭിച്ച രാജ്യസഭാസീറ്റില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്‌ഥാന കൗണ്‍സില്‍ അംഗവുമായ പി. സന്തോഷ്‌കുമാര്‍ സ്‌ഥാനാര്‍ഥിയാകും. ഇടതുമുന്നണിയോഗത്തിനു പിന്നാലെ ചേര്‍ന്ന സി.പി.ഐ. നിര്‍വാഹകസമിതിയോഗത്തിലാണു തീരുമാനം.
നിലവില്‍ ബിനോയ്‌ വിശ്വം മാത്രമാണ്‌ സി.പി.ഐക്കു കേരളത്തില്‍നിന്നു രാജ്യസഭയിലുള്ളത്‌. എ.ഐ.വൈ.എഫ്‌. മുന്‍ ദേശീയ സെക്രട്ടറിയായ സന്തോഷ്‌കുമാര്‍, 2011-ല്‍ ഇരിക്കൂറില്‍നിന്ന്‌ നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്‌.
പാര്‍ട്ടിയില്‍ പ്രായപരിധി നിര്‍ബന്ധമാക്കിയ ദേശീയ എക്‌സിക്യൂട്ടീവ്‌ യോഗ തീരുമാനത്തിന്റെ ചുവടു പിടിച്ചാണ്‌ ഒരു യുവാവിനെ രാജ്യസഭയിലേക്ക്‌ അയക്കാന്‍ തീരുമാനിച്ചതെന്ന്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. രാജ്യത്താകമാനം ബാധകമാക്കിയ തീരുമാനമാണത്‌. അതിന്റെ ഭാഗമാണ്‌ ഇതും. രാജ്യസഭാസീറ്റ്‌ സി.പി.ഐക്കു നല്‍കിയതില്‍ ഒരു ഉപാധിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here