അനീസ്‌ അന്‍സാരിയ്‌ക്കെതിരേ ഓസ്‌ട്രേലിയയിലുള്ള പത്തനംതിട്ട സ്വദേശിയായ പ്രവാസിയുവതിയുടെ പീഡന പരാതി

0

കൊച്ചി : സെലിബ്രിറ്റി മേക്കപ്പ്‌ ആര്‍ട്ടിസ്‌റ്റ്‌ അനീസ്‌ അന്‍സാരിയ്‌ക്കെതിരേ ഓസ്‌ട്രേലിയയിലുള്ള പത്തനംതിട്ട സ്വദേശിയായ പ്രവാസിയുവതിയുടെ പീഡന പരാതി. മീ ടൂ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ദുബായിലേക്കു കടന്ന ഇയാള്‍ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയിരുന്നു.
ഇയാളുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തിട്ടുണ്ട്‌. വ്യാജപാസ്‌പോര്‍ട്ടില്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക്‌ ഔട്ട്‌ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്‌.
ഓസ്‌ട്രേലിയന്‍ യുവതിയുടെ പരാതിയിലും പോലീസ്‌ കേസെടുക്കും. ഓണ്‍ലൈനായി മൊഴി രേഖപ്പെടുത്തി ശേഷമാകും പുതിയ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുക. ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളിയായ യുവതി ഇന്നലെ ഒമ്പതു മണിയോടുകൂടിയാണ്‌ ഇ മെയിലിലൂടെ കമ്മിഷണര്‍ക്കു പരാതി നല്‍കിയത്‌. വിവാഹസമയത്തു സെലിബ്രിറ്റി മേക്കപ്പ്‌ ആര്‍ട്ടിസ്‌റ്റ്‌ എന്നനിലയില്‍ അനീസ്‌ അന്‍സാരിയെ സമീപിക്കുകയായിരുന്നെന്നും മേക്കപ്പ്‌ ചെയ്യുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചെന്നാണു പരാതി. വിവാഹസമയമായിരുന്നതിനാല്‍ പരാതി നല്‍കാന്‍ ഭയപ്പെട്ടുവെന്നും യുവതി പറയുന്നു.
അനീസിനെതിരേ മറ്റു പരാതികള്‍ ഉയര്‍ന്നതോടെയാണു രംഗത്തുവരുന്നതെന്നും പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here