സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌തു ബാലികയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്‌റ്റില്‍

0

പാലക്കാട്‌: സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌തു ബാലികയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്‌റ്റില്‍. കോഴിക്കോട്‌ ചാത്തമംഗലം ചുലൂര്‍ പുത്തന്‍പറമ്പത്ത്‌ വീട്ടില്‍ വിനോദ്‌കുമാറി(52)നെയാണു പാലക്കാട്‌ ടൗണ്‍ നോര്‍ത്ത്‌ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സിനിമയിലെ അസിസ്‌റ്റന്റ്‌ ഡയറക്‌ടറാണെന്നും മൂന്നാറില്‍ റിസോര്‍ട്ട്‌ ഉണ്ടെന്നും സിനിമയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പറഞ്ഞാണ്‌ ഇയാള്‍ പാലക്കാട്‌ സ്വദേശിയായ 14 വയസുകാരിയെ പരിചയപ്പെട്ടത്‌.
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ ഫോണ്‍, വസ്‌ത്രങ്ങള്‍ എന്നിങ്ങനെ പാരിതോഷികങ്ങള്‍ നല്‍കിയും കുട്ടിയെ വിവിധ സ്‌ഥലങ്ങളിലെത്തിച്ച്‌ പീഡനത്തിനിരയാക്കുകയായിരുന്നു. ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ടൗണ്‍ നോര്‍ത്ത്‌ പോലീസാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഇതോടെ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ മധുരയിലെ കൊട്ടയമ്പട്ടി എന്ന സ്‌ഥലത്തുനിന്നാണു വിനോദ്‌കുമാറിനെ പിടികൂടിയത്‌.
ഇയാള്‍ സമാനമായ കുറ്റകൃത്യങ്ങള്‍ മറ്റു സ്‌ഥലങ്ങളില്‍ നടത്തിയിട്ടുണ്ടോ എന്ന്‌ അന്വേഷിച്ചു വരികയാണെന്നു നോര്‍ത്ത്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ സി.കെ. രാജേഷ്‌ പറഞ്ഞു. നോര്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ആര്‍. സുജിത്‌ കുമാര്‍, എസ്‌.ഐ.മാരായ സി.കെ. രാജേഷ്‌, നന്ദകുമാര്‍, എ.എസ്‌.ഐ. ചന്ദ്രമോഹനന്‍, എസ്‌.സി.പി.ഒ.മാരായ ജ്യോതികുമാര്‍, ബിജു, നൗഷാദ്‌, സി.പി.ഒ. രഘു എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here