മഞ്ജു വാര്യർക്ക് ഇനി
ഇലക്ട്രിക് മിനി കൂപ്പർ കാർ സ്വന്തം വീഡിയോ കാണാം

0

ചലച്ചിത്ര താരം

മഞ്ജു വാര്യർ പുതിയ ഇലക്ട്രിക് മിനി കൂപ്പർ കാർ സ്വന്തമാക്കി.പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാർ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ്.

https://youtube.com/shorts/-LTjPUDkkqk?feature=share

 താരം സ്വന്തമാക്കിയിരിക്കുന്ന മിനി പൂർണമായും വിദേശത്ത് നിർമിച്ച്, ഒറ്റ വേരിയന്റിൽ മാത്രം ഇന്ത്യയിൽ എത്തിക്കുന്ന വാഹനമാണ്. 47.20 ലക്ഷം രൂപയാണ് ഇതി​ന്റെ എക്സ്ഷോറും വില.

നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് വാഹനമായിരിക്കും മിനിയുടെ ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് എന്നാണ് പുറത്ത വരുന്ന വിവരം. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാൾ എട്ട് ലക്ഷം രൂപ മാത്രമാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്. തീർത്തും പ്രകൃതി സംരക്ഷണത്തിന് മാതൃകയായ ഈ കാറിന് ആരാധകർ ഏറെയാണ്.

2021- അവസാനത്തോടെയാണ് മിനി കൂപ്പർ എസ്.ഇ. ഇലക്ട്രിക് ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. ഇതിനുപിന്നാലെ തന്നെ ഈ വാഹനത്തിന്റെ ബുക്കിങ്ങും നിർമാതാക്കൾ തുറന്നിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യക്കായി അനുവദിച്ചിരുന്ന ആദ്യ ബാച്ചിലെ വാഹനങ്ങൾ പൂർണമായും വിറ്റഴിച്ചിരുന്നു. 30 യൂണിറ്റാണ് ആദ്യ ബാച്ചിൽ അനുവദിച്ചിട്ടുള്ളത്.

മിനി കൂപ്പർ ത്രീ ഡോർ മോഡലിനെ അടിസ്ഥാനമാക്കിയാണ് കൂപ്പർ എസ്.ഇ. ഇലക്ട്രിക് ഒരുങ്ങിയിട്ടുള്ളത്. ഗ്ലോസി ബ്ലാക്ക് ബോർഡർ നൽകിയിട്ടുള്ള ഗ്രില്ലാണ് ഇതിൽ നൽകിയിട്ടുള്ളത്. റെഗുലർ മോഡിൽ നൽകിയിട്ടുള്ളതിന് സമാനമായ ബാഡ്ജിങ്ങും മിന്നിലുണ്ട്. നിയോൺ യെല്ലോ നിറത്തിലാണിത്. റെഗുലർ മിനി മോഡലുകൾക്ക് സമാനമായ ഹെഡ്ലാമ്പ്, റൗണ്ട് ഡി.ആർ.എൽ, എൽ.ഇ.ഡി. ടെയ്ൽലൈറ്റ്, റൗണ്ട് റിയർവ്യൂ മിറർ എന്നിവ ഇലക്ട്രിക്കിലുമുണ്ട്.

അലോയി വീൽ പുതുമയുള്ളതാണ്.അകത്തളം ത്രീ ഡോർ മിനി കുപ്പർ മോഡലിന് സമാനമായിട്ടാണ് ഒരുക്കിയിട്ടുള്ളത്. വൃത്താകൃതിയിലുള്ള സെന്റർ കൺസോൾ, ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മിനിയുടെ റെഗുലർ മോഡലിൽ നൽകിയിട്ടുള്ളതിന് സമാനമായ മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവ സ്ഥാനം പിടിച്ചിട്ടുണ്ട്.

അകത്തളം കൂടുതൽ ആകർഷകമാക്കുന്നതിനായി ഡാഷ്ബോർഡിൽ ഉൾപ്പെടെ നിയോൺ യെല്ലോ ആക്സെന്റുകൽ ഒരുക്കിയിട്ടുണ്ട്.181 ബി.എച്ച്.പി. പവറും 270 എൻ.എം. ടോർക്കുമേകുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറായിരിക്കും മിനി കൂപ്പർ എസ്.ഇ. മോഡലിൽ കരുത്തേകുക. 32.6 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേൺ ബാറ്ററിയാണ് ഇതിൽ നൽകുന്നത്.

ഒറ്റത്തവണ ചാർജ് ചെയ്താൽ 270 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. 150 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ വാഹനം 7.3 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്

Leave a Reply