യുക്രെയ്ന് നിയന്ത്രണങ്ങളില്ലാതെ സൈനിക സഹായം നൽകണമെന്ന് നാറ്റോയ് ആവശ്യപ്പെട്ട് പ്രസിഡന്‍റ് വോളോദിമിർ സെലൻസ്കി

0

കീവ്: യുക്രെയ്ന് നിയന്ത്രണങ്ങളില്ലാതെ സൈനിക സഹായം നൽകണമെന്ന് നാറ്റോയ് ആവശ്യപ്പെട്ട് പ്രസിഡന്‍റ് വോളോദിമിർ സെലൻസ്കി. ജനങ്ങളെയും നഗരങ്ങളെയും രക്ഷിക്കാൻ നിയന്ത്രണങ്ങളില്ലാത്ത സൈനിക സഹായമാണ് ആവശ്യമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് പറഞ്ഞു.

റ​ഷ്യ അ​തി​ന്‍റെ മു​ഴു​വ​ൻ ആ​യു​ധ​ശേ​ഖ​ര​വും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ ത​ങ്ങ​ൾ​ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്- സെ​ല​ൻ​സ്കി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ നാ​റ്റോ പ്ര​തി​നി​ധി​ക​ളോ​ട് പ​റ​ഞ്ഞു.

നി​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ളു​ടെ ഒ​രു ശ​ത​മാ​നം ഞ​ങ്ങ​ള്‍​ക്ക് ത​രൂ, നി​ങ്ങ​ളു​ടെ ടാ​ങ്കു​ക​ളു​ടെ ഒ​രു ശ​ത​മാ​നം ഞ​ങ്ങ​ള്‍​ക്ക് ത​രൂ. ഒ​രു ശ​ത​മാ​നം- സെ​ല​ൻ​സ്കി അ​ഭ്യ​ർ​ഥി​ച്ചു.

റ​ഷ്യ ഫോ​സ്ഫ​റ​സ് ബോം​ബ് പ്ര​യോ​ഗി​ച്ച​താ​യി സെ​ല​ൻ​സ്കി ആ​രോ​പി​ച്ചു. ഓ​ക്സി​ജ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​മ്പോ​ൾ തീ​പി​ടി​ക്കു​ക​യും ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്യു​ന്ന പൊ​ടി വി​ത​റി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ യു​ക്രെ​യ്നി​ലെ തെ​രു​വു​ക​ളി​ല്‍ റ​ഷ്യ ഫോ​സ്ഫ​റ​സ് ബോം​ബു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു. മു​തി​ര്‍​ന്ന​വ​രും കു​ട്ടി​ക​ളും വീ​ണ്ടും വീ​ണ്ടും കൊ​ല്ല​പ്പെ​ടു​ക​യാ​ണ്- യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here