നട്ടാശേരിക്ക് സമീപം കെറെയിൽ പദ്ധതിക്കെതിരെ വൻ പ്രതിഷേധം

0

കോട്ടയം: നട്ടാശേരിക്ക് സമീപം കെറെയിൽ പദ്ധതിക്കെതിരെ വൻ പ്രതിഷേധം. കുഴിയാലിപ്പടിയിൽ ഇന്ന് കല്ലിടീൽ നടക്കുമെന്നാണ് സൂചന.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരും ബിജെപി നേതാക്കളും സ്ഥലത്തുണ്ട്.

പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വൃ​ദ്ധ​രും കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. നി​ര​വ​ധി പോ​ലീ​സു​കാ​രും പ്ര​ദേ​ശ​ത്ത് ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് പോ​ലീ​സു​കാ​രാ​ണ് സ്ഥ​ല​ത്തു​ള്ള​തെ​ന്നും ഇ​വ​രു​ടെ കൈ​വ​ശം പ​ത്ത​ലു​ണ്ടെ​ന്നും നാ​ട്ട​കം സു​രേ​ഷ് ആ​രോ​പി​ച്ചു.

Leave a Reply