ചലച്ചിത്ര നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു; ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ വാഹനം വീണ് വഴിയാത്രക്കാരിയായ യുവതിക്കും ദാരുണാന്ത്യം; യുവാവിന്റെ നില ഗുരുതരമായി തുടരുന്നു

0

ഹൈദരാബാദ്: വാഹനാപകടത്തിൽ പെട്ട് തെലുങ്ക് ചലച്ചിത്ര നടി ഗായത്രി(26) മരിച്ചു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തിനോടപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഗച്ചിബൗലിയിൽ വച്ചായിരുന്നു സംഭവം.

ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ വാഹനം വീണ് വഴിയാത്രക്കാരിയായ യുവതിയും മരിച്ചു. ഉടൻ തന്നെ മൂന്ന് പേരെയും രക്ഷാപ്രവർത്തനത്തിന് എത്തിയവർ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗായത്രിയുടെയും യുവതിയുടെയും ജീവൻ രക്ഷിക്കാനായില്ല. ഗായത്രിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാർഥ പേര്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാകുന്നത്. മാഡം സാർ മാഡം ആൻതേ എന്ന വെബ് സീരിസിൽ വേഷമിട്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Leave a Reply