തിരുവനന്തപുരം വിമാനത്താവളത്തിൽ പൊലീസ് സ്റ്റേഷൻ വേണമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; അദാനിയുടെ എയർപോർട്ടിന് പിണറായിയുടെ പൊലീസ് സുരക്ഷയൊരുക്കുമോ?

0

തിരുവന്തപുരം: വിമാനത്താവളത്തിനുള്ളിൽ പൊലീസ് സ്റ്റേഷൻ വേണമെന്ന്കേന്ദ്ര രഹസ്യന്വേഷണ ഏജൻസികളുടെ നിർദേശം. നടത്തിപ്പ് ചുമതല അദാനിക്ക്ലഭിച്ച സാഹചര്യത്തിൽ പൊലീസ് സ്റ്റേഷൻ നിർമാണത്തിൽ സംസ്ഥാന ആഭ്യന്തരവകുപ്പ് താൽപര്യം കാട്ടുമോയെന്ന് വ്യക്തമല്ല. നേരത്തെ ഇവിടെ പൊലീസ് സ്റ്റേഷൻ നിർമിക്കാൻ എയർപോർട്ട് അതോറിറ്റി പത്ത്സെൻറ് സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കാൻ അന്ന് ആഭ്യന്തര വകുപ്പ് താൽപര്യം കാട്ടിയില്ല. അതിനിടയിലാണ് വീണ്ടും രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശം.

കരിപ്പൂർ വിമാനത്താവളത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരും സി.ഐ.എസ്.എഫുകാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ജവാന് ജീവൻ നഷ്ടപ്പെടാനിടയായ സംഭവത്തിൻറെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനലിന് മുൻവശം പൊലീസ്
സ്റ്റേഷൻ സ്ഥാപിക്കാൻ അന്ന് തീരുമാനിച്ചതും സ്ഥലം അനുവദിച്ചതും. അന്നത്തെ ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു സ്ഥലം സംബന്ധിച്ച വ്യക്തതയുണ്ടായത്.

വിമാനത്താവളത്തിൽ നിന്ന് അനന്തപുരി ആശുപത്രിക്ക് സമീപത്തെ ബൈപാസിലേക്കുള്ള റോഡിൽ ഫ്ലൈ ഓവറിനടുത്ത് പത്ത് സെൻറ് സ്ഥലം പൊലീസ് സ്റ്റേഷനായി വിട്ടുകൊടുക്കാമെന്നായിരുന്നു വിമാനത്താവള അധികൃതരുടെ ഉറപ്പ്. ഇപ്പോൾ വിമാനത്താവളം നിയന്ത്രിക്കുന്ന അദാനി സ്ഥലം നൽകിയാൽതന്നെ ആഭ്യന്തര വകുപ്പ്പൊലീസ് സ്റ്റേഷൻ നിർമിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല.

നിലവിൽ പൊലീസ് സ്റ്റേഷന് പകരം ടെർമിനലിനു മുന്നിലെ കഫെറ്റീരിയക്ക് സമീപത്തായി പൊലീസിൻറെ എയ്ഡ്പോസ്റ്റ് ഉണ്ട്. ഇവിടെ അടിസ്ഥാനസൗകര്യങ്ങൾ ഇല്ല. പൊലീസ് സ്റ്റേഷൻ ആരംഭിച്ച് കൂടുതൽ പൊലീസുകാരെ വിന്യസിക്കണമെന്നും പുറത്തെ സുരക്ഷ ശക്തമാക്കണമെന്നുമാണ്കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിലവിൽ ടെർമിനലിൻറ പുറത്തെ ഭാഗങ്ങൾ വരുന്നത് രണ്ട് ലോക്കൽ പൊലീസ് സ്റ്റേഷൻറ പരിധിയിലാണ്. അധികാരപരിധി തർക്കവും ഇതുമൂലമുണ്ടാവുന്നു. പുതിയ സ്റ്റേഷൻ വന്നാൽ ഈ പ്രശനങ്ങൾ ഒഴിവാക്കാനാകും

LEAVE A REPLY

Please enter your comment!
Please enter your name here