അതിഥിയായി കുട്ടിക്കുതിര എത്തി; ആഹ്ലാദത്തിൽ ഒരു കുടുംബം

0

മുഹമ്മ: കാട്ടിപ്പറമ്പിൽ അനീഷ് മകൾ തീർത്തയുടെ നിർബന്ധത്താൽ ഒരു കുതിരയെ വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആ പെൺകുതിര പ്രസവിച്ചത്. ഇപ്പോൾ കുട്ടികുതിര എത്തിയതിന്റെ ആഹ്ലാദത്തിലാണ് അനീഷും കുടുംബവും. പുതിയ അതിഥിയെ സ്നേഹംകൊണ്ട് മൂടുന്ന തിരക്കിലാണ് അവർ. ഇടയ്ക്ക് ഒരു കുതിരയെ വാങ്ങിയിരുന്നു. പിന്നീട് വിറ്റു. തൃശൂരിലെ സുഹൃത്തു വഴിയാണ് പുതിയ കുതിരയെ വാങ്ങിയത്.

കുതിര ഗർഭിണിയാണെന്ന് അറിഞ്ഞത് മാസങ്ങൾ കഴിഞ്ഞാണ്. മാരുതിയിൽ ഉദ്യോഗസ്ഥനായിരുന്ന അനീഷ് കോവിഡ് കാലത്ത് ജോലി രാജിവച്ച് പശുവളർത്തലിലേക്കു തിരിഞ്ഞിരുന്നു. കൂടെ, മുന്തിയ ഇനം നായ്ക്കളെയും വളർത്താൻ തുടങ്ങി. അമ്മ ചന്ദ്രമതിയും അധ്യാപികയായ ഭാര്യ രൂപയും മകളുമെല്ലാം താങ്ങും തണലുമായി. കുതിരക്കുട്ടി ഇപ്പോൾ വീട്ടുകാരുമായും കൂട്ടുകൂടിത്തുടങ്ങി.

Leave a Reply