ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്

0

കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. കർണാടക ഹൈക്കോടതിയുടെ വിശാലബെഞ്ചാണ് വിധി പറയുന്നത്. രാവിലെ 10:30നാണ് വിധി പറയുക.

ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് രാജ്യം ഉറ്റു നോക്കുന്ന വിധി പറയുക. 11ദിവസമാണ് കേസിൽ കോടതി വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.

ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ച് കർണാടകയിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരുന്നത്. കേസിൽ വിവിധ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു. എന്നാൽ ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സർക്കാർ നിലപാട് .ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്ന വാദവും സർക്കാർ ഉന്നയിക്കുന്നു.

ബം​ഗളൂരുവിൽ സുരക്ഷ കടുപ്പിച്ചു

ഹിജാബ് ഹർജിയിൽ വിധി വരുന്ന പശ്ചാത്തലത്തിൽ ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. ചൊവ്വാഴ്ച മുതൽ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി.ബംഗളുരുവിലടക്കം പല മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. കല്‍ബുര്‍ഗിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെയും ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here