ദേശീയ പണിമുടക്കില്‍ സംസ്ഥാനത്തെ വ്യവസായ, വാണിജ്യ മേഖലകളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി

0

കൊച്ചി: തൊഴിലാളി സംഘടനകള്‍ 28, 29 തീയതികളില്‍ ആഹ്വാനം ചെയ്തിരിക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്തെ വ്യവസായ, വാണിജ്യ മേഖലകളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്യാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍​ക്ക് ഉ​ണ്ടെ​ന്നും എ​ന്നാ​ല്‍ വാ​ണി​ജ്യ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ട​സ​പ്പെ​ടാ​തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നു​ള്ള തു​ല്യ അ​വ​കാ​ശം ഉ​ണ്ടെ​ന്നും ഫി​ക്കി കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ദീ​പ​ക് എ​ല്‍ അ​സ്വാ​നി, കോ- ​ചെ​യ​ര്‍ ഡോ. ​എം.​ഐ. സ​ഹ​ദു​ള്ള എ​ന്നി​വ​ര്‍ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here