നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചനാ കേസില്‍ ക്രൈം ബ്രാഞ്ചിനെതിരേ സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചനാ കേസില്‍ ക്രൈം ബ്രാഞ്ചിനെതിരേ സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ പേര് പറയാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിക്കുന്നെന്നാണ് പരാതി. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹര്‍ജിക്കാരന്‍.

വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകളിലെ നിര്‍ണായകമായ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു എന്നാണ് പോലീസിന്റെ ഇപ്പോഴത്തെ കേസ്. ആ കേസുമായി ബന്ധപ്പെട്ട് സായ്ശങ്കറിനെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിളിപ്പിച്ചിരുന്നു. ഇദ്ദേഹമാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് തന്നെ പീഡിപ്പിക്കുന്നെന്ന ആരോപണവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ളയുടെ പേര് തെളിവുനശിപ്പിച്ചതില്‍ പറയാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിക്കുന്നു എന്നാണ് സായ്ശങ്കറിന്റെ ആരോപണം. സായ്ശങ്കറിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകനാണ് അഡ്വ. ബി. രാമന്‍പിള്ള.

LEAVE A REPLY

Please enter your comment!
Please enter your name here