കോ​വി​ഡ്: കേരളത്തിൽ ന​ട​പ​ടി നേ​രി​ട്ട​ത് 66 ല​ക്ഷ​ത്തോ​ളം പേ​ർ, പിഴിഞ്ഞെടുത്ത തുക കേട്ടാൽ ഞെട്ടും!

0

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ത്തി​ന് ഇ​തു​വ​രെ സം​സ്ഥാ​ന​ത്തു നി​യ​മ ​ന​ട​പ​ടി നേ​രി​ട്ട​ത് 66 ല​ക്ഷ​ത്തോ​ളം പേ​ർ. നി​യ​മ ​ലം​ഘ​ന​ങ്ങ​ളി​ൽ പി​ഴ​യാ​യി ഇ​തു​വ​രെ ഈ​ടാ​ക്കി​യ​ത് മു​ന്നൂ​റ്റി​യ​ന്പ​ത് കോ​ടി​യോ​ളം രൂ​പ.

മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. മാ​സ്ക് ധ​രി​ക്കാ​തി​രു​ന്ന 42,73,735 പേ​രി​ൽനി​ന്നു മാ​ത്രം 213 കോ​ടി 68 ല​ക്ഷ​ത്തി​ലേ​റെ രൂ​പ പി​രി​ച്ചെ​ടു​ത്ത​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. സം​സ്ഥാ​ന​ത്തു ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു ര​ണ്ടു വ​ർ​ഷ​ത്തി​നു​ ശേ​ഷ​മു​ള്ള ക​ണ​ക്കാ​ണി​ത്.

അ​തേ​സ​മ​യം, കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം പ്ര​യോ​ഗി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​മെന്നു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പു​തി​യ നി​ർ​ദേശ പ്ര​കാ​രം മാ​സ്ക് ധരിച്ചില്ലെങ്കിൽ കേ​സെ​ടു​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ലും മാ​സ്ക് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെന്നു കേ​ന്ദ്രം പി​ന്നീ​ടു വി​ശ​ദീ​ക​രി​ച്ചു.

കോവിഡ് കുറഞ്ഞതോടെ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു കേസ് എടുക്കുന്നതും കുറച്ചിരുന്നു. കേ​ന്ദ്ര നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു സം​സ്ഥാ​നം ഇ​നി പു​തി​യ ഉ​ത്ത​ര​വി​റ​ക്കും. ഏ​തൊ​ക്കെ കാ​ര്യ​ങ്ങ​ളി​ൽ ഇ​ള​വെ​ന്ന​തി​നു വ്യക്തത കിട്ടാൻ സം​സ്ഥാ​ന​ത്തെ ഉ​ത്ത​ര​വ് ഇ​റ​ങ്ങു​ന്ന​തു ​വ​രെ കാ​ത്തി​രി​ക്ക​ണം.

LEAVE A REPLY

Please enter your comment!
Please enter your name here