സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ൽ നാ​ല് ദി​വ​സം ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ല്‍ നാ​ല് ദി​വ​സം ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല. ര​ണ്ട് ദി​വ​സ​ത്തെ ബാ​ങ്ക് അ​വ​ധി​യും ര​ണ്ട് ദി​വ​സ​ത്തെ പൊ​തു​പ​ണി​മു​ട​ക്കും കാ​ര​ണ​മാ​ണ് നാ​ല് ദി​വ​സം ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ന്ന​ത്.

ഈ ​മാ​സ​ത്തെ നാ​ലാം ശ​നി​യാ​ഴ്ച​യാ​യ നാ​ളെ​യും ഞാ​യ​റും ക​ഴി​ഞ്ഞ് തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്കു​കൂ​ടി എ​ത്തു​ന്ന​തോ​ടെ​യാ​ണ് നാ​ല് ദി​വ​സം അ​വ​ധി​യാ​കു​ന്ന​ത്.

മാ​ർ​ച്ച് 30,31 ദി​വ​സ​ങ്ങ​ള്‍ ബാ​ങ്കു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ങ്കി​ലും സാ​മ്പ​ത്തി​ക വ​ര്‍​ഷാ​ന്ത്യ​ത്തി​ന്‍റെ തി​ര​ക്കി​ലാ​യി​രി​ക്കും. ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ ഒ​ൻ​പ​ത് സം​ഘ​ട​ന​ക​ളി​ല്‍ മൂ​ന്നെ​ണ്ണം സം​സ്ഥാ​ന​ത്ത് പ​ണി​മു​ട​ക്കു​ന്നു​ണ്ട്.

ഓ​ൾ ഇ​ന്ത്യ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നും ഓ​ൾ ഇ​ന്ത്യ ബാ​ങ്ക് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ(​ബെ​ഫി)​യു​മാ​ണു സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​രും ഈ ​സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ളാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here