അങ്കമാലി:വാഹനാപകടത്തിൽ ഒരാൾ മരിച്ചു

0

കാലടി റോഡിൽ വേങ്ങൂർ സെന്റ്.ജോർജ് പള്ളിയ്ക്ക് മുന്നിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്. എടപ്പാളിൽ നിന്നും തടി കയറ്റികവന്ന മിനിലോറി തൊട്ട് മുന്നിൽ പോകുകയായിരുന്ന മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു.

അങ്കമാലി:വാഹനാപകടത്തിൽ ഒരാൾ മരിച്ചു 1


മിനിലോറിയുടെ ഇടതുവശത്തെ സീറ്റിൽ ഇരുന്ന ഉടമ കൂടിയായ എടപ്പാൾ സ്വദേശി പുത്തൻപള്ളി വീട്ടിൽ ഷാഫിയാണ് മരിച്ചത്.വാഹനത്തിൽ കുടുങ്ങിക്കിടന്ന ഷാഫിയെ അങ്കമാലി അഗ്നിരക്ഷാസേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹന ഭാഗങ്ങൾ മുറിച്ച് മാറ്റിയാണ് പുറത്തെടുത്തത് . ഉടൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിനി ലോറിയുടെ ഡ്രൈവർ പരിക്കൊന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

അങ്കമാലി:വാഹനാപകടത്തിൽ ഒരാൾ മരിച്ചു 2

അങ്കമാലി അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. എം.അബ്ദുൾ നസീറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബെന്നി അഗസ്റ്റിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി. കെ. ബിനിൽ, സി. ജെ മനോജ്,പി. ആർ. സജേഷ്, വിനു വർഗീസ്,ആർ. രഞ്ജിത്ത് കുമാർ, എ. പി. ഷിഫിൻ,എ. അർജുൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here