കോ​ട​തി വി​ധി നീ​തി നി​ഷേ​ധമെന്ന് അ​ഞ്ചേ​രി ബേ​ബി​യു​ടെ സ​ഹോ​ദ​ര​ൻ

0

കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻമന്ത്രി എം.എം. മണി ഉൾപ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ കോടതി നടപടി നീതി നിഷേധമെന്ന് സഹോദരൻ. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സഹോദരൻ ജോർജ് പ്രതികരിച്ചു.

എം.​എം. മ​ണി, ഒ.​ജി. മ​ദ​ന​ൻ, പാ​മ്പു​പാ​റ കു​ട്ട​ൻ എ​ന്നി​വ​രെ​യാ​ണ് ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്. ഇ​വ​രു​ടെ വി​ടു​ത​ൽ ഹ​ർ​ജി ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചു.

നേ​ര​ത്തെ പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്ന വി​ടു​ത​ൽ ഹ​ർ​ജി തൊ​ടു​പു​ഴ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. പ്ര​തി​ക​ൾ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നാ​യി​രു​ന്നു സെ​ഷ​ൻ​സ് കോ​ട​തി വി​ധി. പി​ന്നാ​ലെ​യാ​ണ് മൂ​വ​രും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here