വാളയാറിൽ വൻ കഞ്ചാവ് വേട്ട. തൃശൂർ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും, ഉത്തര മേഖല കമ്മീഷണർ സ്ക്വാഡും, വാളയാർ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 170 കിലോ കഞ്ചാവ് പിടികൂടി.

കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കളെ ചെക്ക് പോസ്റ്റിൽ വെച്ച് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഹാരിഷ് അറസ്റ്റ് ചെയ്തു. തിരൂർ കോട്ടക്കൽ പാറമ്മൽ വീട്ടിൽ നൗഫൽ പി, തിരൂർ കോട്ടക്കൽ സ്വദേശി കോങ്ങാടൻ വീട്ടിൽ ഫാസിൽ ഫിറോസ് . കെ, തിരൂർ കോട്ടക്കൽ പാലപ്പുറ സ്വദേശി കല്ലേ കുന്നൻ വീട്ടിൽ ഷാഹിദ് എന്നിവരെയാണ് പിടികൂടിയത്. ലോറിയുടെ റൂഫ് ടോപ്പിൽ ടാർപ്പായ് ഉപയോഗിച്ച് മൂടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.



തൃശൂർ ഐബി ഇൻസ്‌പെക്ടർ മനോജ്‌കുമാർ, ഉത്തര മേഖല സ്കാഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, പ്രിവന്റീവ് ഓഫീസർമാരായ ലോനപ്പൻ കെ. ജെ ,ഷിബു .കെ .എസ്, രാമകൃഷ്ണൻ .കെ .ആർ, ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാർ .കെ, നിധിൻ.സി, അഖിൽ ദാസ്.ഇ, വിനീഷ് .പി .ബി(പരപ്പനങ്ങാടി ) വാളയാർ ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ ജയപ്രസാദ്, പ്രിവൻ്റീവ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ്, സനൽ, പ്രബിൻ കെ വേണുഗോപാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, സ്റ്റാലിൻ ,പ്രത്യുക്ഷ്, പ്രമോദ്, രജിത്ത് എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് കേസ് കണ്ടെടുത്തത്.