അഫ്‌സല്‍ കട തുറക്കുന്നു; സി.ഐ.ടി.യു. ഇല്ലാത്ത നാട്ടില്‍

0

പരിയാരം: അഫ്‌സല്‍ കുഴിക്കാട്ടിന്റെ എ.ജെ. സെക്വര്‍ ടെക്‌ ഐടി സൊല്യൂഷന്‍സ്‌ ഇനി സി.ഐ.ടി.യു. ഇല്ലാത്ത അബുദാബിയില്‍ തുറക്കും.
മാതമംഗലത്തെ എസ്‌.ആര്‍. അസോസിയേറ്റ്‌സില്‍നിന്നു സാധനങ്ങള്‍ വാങ്ങിയതിന്റെ പേരില്‍ സി.ഐ.ടി.യുക്കാര്‍ അക്രമിച്ച അഫ്‌സലിന്‌ പിന്നീട്‌ മാതമംഗലത്തെ എ.ജെ. സെക്വര്‍ സൊല്യൂഷന്‍സ്‌ എന്ന തന്റെ സ്‌ഥാപനം തുറക്കാന്‍ സാധിച്ചിരുന്നില്ല. എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട്‌ ആരംഭിച്ച സ്‌ഥാപനമാണ്‌ അടച്ചുപൂട്ടേണ്ടി വന്നത്‌. ഇവിടെ ജീവനു ഭീഷണിയുള്ളതിനാല്‍ അബുദാബിയിലേക്കു പോയ അഫ്‌സല്‍ ഇനി നാട്ടിലെ സ്‌ഥാപനം തുറക്കില്ലെന്ന തീരുമാനത്തിലാണ്‌. അബുദാബിയില്‍ ഉടന്‍ എ.ജെ. സെക്വര്‍ സൊല്യൂഷന്‍സ്‌ ആരംഭിക്കുന്നുവെന്ന വിവരം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
എസ്‌.ആര്‍. അസോസിയേറ്റ്‌സിലെ തൊഴില്‍പ്രശ്‌നം പരിഹരിക്കപ്പെെട്ടങ്കിലും അഫ്‌സലിന്റെ സ്‌ഥാപനം അടച്ചുപൂട്ടിയത്‌ മംഗളമാണ്‌ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അബുദാബിയിലെ ചില സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെയാണ്‌ അവിടെ പുതിയ സ്‌ഥാപനം ആരംഭിക്കുന്നതെന്നും അഫ്‌സല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here