ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

0

തൃശൂർ: കാനഡയിൽ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായിപൊലീസ്. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണ സാജ (34)നെ മേയ് ഏഴിനാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ പൗലോസിനായി അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ലാൽ ഇന്ത്യയിലേക്ക് പോന്നതായാണ് കാനഡാ പൊലീസിനു വിവരം ലഭിച്ചിട്ടുള്ളത്.എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തി വീട് കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്.

Leave a Reply