ശിവരാത്രി മണപ്പുറത്ത് കച്ചവടക്കാരന്‍റെ സഹായിയായി എത്തിയയാൾ മരക്കന്പിനടിയേറ്റ് മരിച്ചു

0

ആലുവ: ശിവരാത്രി മണപ്പുറത്ത് കച്ചവടക്കാരന്‍റെ സഹായിയായി എത്തിയയാൾ മരക്കന്പിനടിയേറ്റ് മരിച്ചു. വടുതലയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി ദിലീപ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.

സം​ഭ​വ​ത്തി​ൽ ആ​ലു​വ ഓ​ൾ​ഡ് ദേ​ശം റോ​ഡി​ലെ മാ​ളി​യേ​ക്ക​ൽ സ​ലിം (57), ക​ട​വ​ന്ത്ര ഉ​ദ​യ്ന​ഗ​ർ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന രാ​ജ്കു​മാ​ർ (രാ​ജു-68) എ​ന്നി​വ​രെ ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​രി​ച്ച​യാ​ളും പ്ര​തി​ക​ളും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്.

മ​ണ​പ്പു​റ​ത്ത് കു​ട്ടി​ക​ളു​ടെ ക​ളി​പ്പാ​ട്ട​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്റ്റാ​ൾ ന​ട​ത്തു​ന്ന സ​ലീ​മി​ന്‍റെ സ​ഹാ​യി​ക​ളാ​യി​രു​ന്നു രാ​ജ്കു​മാ​റും കൊ​ല്ല​പ്പെ​ട്ട ദി​ലീ​പും. മൂ​വ​രും രാ​വി​ലെ മു​ത​ൽ മ​ണ​പ്പു​റ​ത്തെ സ്റ്റാ​ളി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ച്ചു. ഇ​തി​നി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ രാ​ജ് കു​മാ​റി​നെ ദി​ലീ​പ് മ​ർ​ദി​ച്ച​താ​യി പ​റ​യു​ന്നു.

ഇ​തി​ൽ സ​ലിം ഇ​ട​പെ​ടു​ക​യും ര​ണ്ടു​പേ​രും ചേ​ർ​ന്ന് ദി​ലീ​പി​നെ മ​ര​കൊ​ന്പ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ദി​ലീ​പും രാ​ജ്കു​മാ​റും ബ​ന്ധു​ക്ക​ളാ​ണ്.

ഇ​വ​ർ ത​മ്മി​ൽ ന​ട​ന്ന അ​ടി​പി​ടി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​യാ​ളാ​ണ് സം​ഘ​ർ​ഷ വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന ദി​ലീ​പി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഏ​താ​നും സ​മ​യ​ത്തി​നു​ള്ളി​ൽ ദി​ലീ​പ് മ​രി​ച്ചു.

Leave a Reply