ന്യൂഡൽഹി: പൊതു, സംസ്ഥാന തെരഞ്ഞെടുപ്പ് കാലങ്ങളിൽ ബിജെപിക്ക് പരസ്യ നിരക്കിൽ ഇളവ് നൽകി പക്ഷപാതപരമായി പ്രവർത്തിച്ചു എന്ന ആരോപണത്തിൽ പാർലമെന്ററികാര്യ സമിതി ഫേസ്ബുക്കിനോട് വിശദീകരണം തേടി. കോണ്ഗ്രസ് എംപി ശശി തരൂർ അധ്യക്ഷനായ ഐടി കാര്യങ്ങൾക്കുള്ള പാർലമെന്ററി സമിതിയാണ് ഫേസ്ബുക്കിനോട് വിശദീകരണം തേടിയിരിക്കുന്നത്.
രാജ്യത്തെ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഫേസ്ബുക്ക് ഇന്ത്യ സ്വീകരിച്ച നിലപാടുകളും സമിതി ചോദിച്ചറിയും. തെരഞ്ഞെടുപ്പു കാലത്ത് കോണ്ഗ്രസ് അടക്കമുള്ള കക്ഷികളിൽ നിന്നു കൂടുതൽ തുക ഈടാക്കിയ ഫേസ്ബുക്ക് ബിജെപിയിൽ നിന്നു കുറഞ്ഞ തുകയാണ് ഈടാക്കിയത്.
ഇക്കാര്യം കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർലമെന്റിലും ഉന്നയിച്ചിരുന്നു.