തനിക്കെതിരെ കോൺഗ്രസ് പാർട്ടിക്ക് എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ

0

ന്യൂഡല്‍ഹി: തനിക്കെതിരെ കോൺഗ്രസ് പാർട്ടിക്ക് എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പ് തോൽവിയിൽ സംഘടനാ ജനറൽ സെക്രട്ടറിയുടെ പങ്ക് ചർച്ചയാകുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ നീക്കുന്നതടക്കം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എന്തുനടപടിയും സ്വീകരിക്കാം. സ്ഥാനമാനങ്ങള്‍ എല്ലാ കാലത്തും ഒരുകൂട്ടര്‍ക്ക് അവകാശപ്പെട്ടതല്ല.

പാ​ര്‍​ട്ടി​യ്ക്ക് ദ​യ​നീ​യ പ​രാ​ജ​മു​ണ്ടാ​യാ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വി​ഷ​മ​മു​ണ്ടാ​കും. അ​വ​ര്‍ പ​ല​രീ​തി​യി​ല്‍ പ്ര​തി​ക​രി​ച്ചെ​ന്നു​വ​രും. ഓ​രോ​രു​ത്ത​ര്‍​ക്കും ഓ​രോ ഭാ​ഷ​യാ​യി​രി​ക്കും. താ​ന​തി​നെ പോ​സി​റ്റീ​വാ​യാ​ണ് കാ​ണു​ന്ന​ത്.

കേ​ര​ള​ത്തി​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ത​ന്നെ കു​റി​ച്ച് പ​റ​യാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് അ​തീ​ത​നാ​യ ആ​ള​ല്ല താ​ന്‍. ത​ന്നെ​യ​ല്ല വി​മ​ര്‍​ശി​ക്കു​ന്ന​ത്, താ​ന്‍ വ​ഹി​ക്കു​ന്ന പ​ദ​വി​യെ​യാ​ണ് വി​മ​ര്‍​ശി​ക്കു​ന്ന​ത്. വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് ന​ന്നാ​യി​ക്കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ന​ല്ല ചി​ന്താ​ഗ​തി​യാ​ണ് താ​ന്‍ കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here