‘അഭിമാനവും സന്തോഷവും സുഹൃത്തേ’; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

0

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ സഞ്ജു സാംസണിന് ആശംസകളുമായി നടന്‍ ബിജു മേനോന്‍. സഞ്ജുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ ആശംസ. ഏറെ അഭിമാനവും സന്തോഷവും സുഹൃത്തേ. ഇനിയും മുന്നേറൂ.- എന്ന കുറിപ്പിനൊപ്പമാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് സഞ്ജുവിന് ആശംസ അറിയിച്ചിരിക്കുന്നത്. ബേസില്‍ ജോസഫ്, ആന്റണി വര്‍ഗീസ് തുടങ്ങിയ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

ടീമില്‍ ഇടം നേടിയതിനു പിന്നാലെയുള്ള സഞ്ജുവിന്റെ പോസ്റ്റും വൈറലായിരുന്നു. വിയര്‍പ്പു തുന്നിയിട്ട കുപ്പായം എന്ന അടിക്കുറിപ്പിലാണ് താരം ഇന്ത്യന്‍ ജേഴ്‌സിയിലുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ടൊവിനോ തോമസ്, കാളിദാസ് ജയറാം ഉള്‍പ്പടെയുള്ള നിരവധി പേര്‍ ആശംസകളുമായി എത്തിയിരുന്നു.

Leave a Reply