ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു

0

ബെയ്ജിംഗ്: ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. 66 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ തെക്കൻ നഗരമായ ഷെന്‍ സെനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. മാര്‍ച്ച് 20 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ചൈ​ന​യി​ലെ ടെ​ക് ഹ​ബ്ബ് ആ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഷെ​ന്‍​സെ​ൻ. ഇ​വി​ട​ത്തെ 1.7 കോ​ടി​യോ​ളം വ​രു​ന്ന ജ​ന​ങ്ങ​ള്‍ വീ​ടി​നു പു​റ​ത്തി​റ ങ്ങു​ന്ന​ത് ത​ട​ഞ്ഞി​ട്ടു​ണ്ട്. സ​മീ​പ​പ്ര​ദേ​ശ​മാ​യ ഹോ​ങ്കോം​ഗി​ൽ പു​തി​യ​താ​യി 32,430 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഷെ​ന്‍​സെ​നി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്.

ചൈ​ന​യി​ല്‍ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം 3,400 ആ​യി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല ന​ഗ​ര​ങ്ങ​ളും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണ്. ഷാ ​ങ്ഹാ​യ് അ​ട​ക്കം പ​ല വ​ട​ക്കു​കി​ഴ​ക്ക​ന്‍ ന​ഗ​ര​ങ്ങ​ളി​ലും സ്‌​കൂ​ളു​ക​ള്‍ അ​ട​യ്ക്കു​ക​യും 18 പ്ര​വി​ശ്യ​ക​ളി​ല്‍ വി​വി​ധ​ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു ക​യും ചെ​യ്തു.

2019 അ​വ​സാ​ന​മാ​ണു കോ​വി​ഡ് രാ​ജ്യ​ത്തു പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ലോ​ക്ഡൗ​ണും വ്യാ​പ​ക പ​രി​ശോ​ധ​ന​യും ഉ​ൾ​പ്പെ​ടെ ക​ർ​ക്ക​ശ ന​ട​പ​ടി​ക​ളി​ലൂ​ടെ വ്യാപ​നം ത​ട​യു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here