ബ്രൂവറി, ഡിസ്റ്റിലറി കേസില്‍ ഫയലുകള്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി

0

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ക്രമവിരുദ്ധമായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ നീക്കം നടന്നുവെന്ന കേസില്‍ നിയമ വകുപ്പില്‍ നിന്നുള്ള അന്നത്തെ ഫയലുകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. ബ്രൂവറി, ഡിസ്റ്റിലറി അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് ചെന്നിത്തല ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ നിയമവകുപ്പില്‍ നിന്ന് ഫയലുകള്‍ വിളിച്ചുവരുത്തി പരിശോധിച്ച ശേഷമേ അന്വേഷണത്തില്‍ തീരുമാനമെടുക്കാവൂവെന്ന് കാണിച്ച് ചെന്നിത്തല സമര്‍പ്പിച്ച ഉപഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

എന്നാല്‍ ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചില്ലെന്നും ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും സാക്ഷിമൊഴി രേഖപ്പെടുത്തേണ്ടതില്ലെന്നും ഫയലുകള്‍ പരിശോധിക്കേണ്ട ആവശ്യമില്ലെന്നുമുള്ള സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ഫയലുകള്‍ കോടതിയില്‍ ഹാജരാക്കുന്നതോടെ നിയമവകുപ്പ് സെക്രട്ടറിയടക്കം കേസില്‍ സാക്ഷികളാകും.

LEAVE A REPLY

Please enter your comment!
Please enter your name here