കൊല്ലത്ത് വയോധികയുടെ വീട്ടിൽ കയറി മാല പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു

0

കൊല്ലം: കൊല്ലത്ത് വയോധികയുടെ വീട്ടിൽ കയറി മാല പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു. കോമളം അരവിന്ദാരാമത്തിൽ ധർമലത(61)യുടെ മാലയാണ് കവർന്നത്. മേൽവിലാസം തിരക്കിയെത്തിയ യുവാവ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മാല സ്വർണമല്ല മുക്കുപണ്ടമാണെന്ന് ധർമലത പറഞ്ഞു.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. സ്‌കൂട്ടറിലെത്തിയ യുവാവ് അർജുനൻ എന്നയാളുടെ മേൽവിലാസം തിരക്കിയാണ് വീട്ടിലെത്തിയത്. തനിക്ക് അറിയില്ലെന്നും സമീപത്തെ കടയിൽ തിരക്കാനും ധർമലത പറഞ്ഞു. അപ്പോൾ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാൻ അടുക്കളയിലേക്കുപോയ ധർമലതയുടെ പിന്നാലെ യുവാവ് എത്തുകയും മാലപൊട്ടിച്ച് ഓടുകയും ചെയ്തു. ഹെൽമെറ്റ് ധരിച്ചതുകൊണ്ട് ആളെ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞില്ല. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here