യുക്രൈന്‍ യുദ്ധത്തില്‍ സുപ്രീം കോടതിക്ക്‌ ഒന്നും ചെയ്യാനാകില്ലെന്നു ചീഫ്‌ ജസ്‌റ്റിസ്‌ എന്‍.വി. രമണ

0

ന്യൂഡല്‍ഹി: യുക്രൈന്‍ യുദ്ധത്തില്‍ സുപ്രീം കോടതിക്ക്‌ ഒന്നും ചെയ്യാനാകില്ലെന്നു ചീഫ്‌ ജസ്‌റ്റിസ്‌ എന്‍.വി. രമണ.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണു ചീഫ്‌ ജസ്‌റ്റിസിന്റെ പരാമര്‍ശം. “ഇക്കാര്യത്തില്‍ കോടതിക്ക്‌ എന്താണു ചെയ്യാനാകുക? റഷ്യന്‍ പ്രസിഡന്റിനോടു യുദ്ധം നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെടാന്‍ എനിക്കു കഴിയുമോ?” ഹര്‍ജി പരിഗണിക്കവേ അദ്ദേഹം ചോദിച്ചു. ഹര്‍ജിയില്‍ പിന്നീടു വാദം കേള്‍ക്കും.
യുക്രൈനില്‍ റൊമാനിയന്‍ അതിര്‍ത്തിക്കു സമീപം കുടങ്ങിക്കിടക്കുന്ന ഇന്ത്യയില്‍നിന്നുള്ള ചില മെഡിക്കല്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു സഹായം നല്‍കാന്‍ അറ്റോര്‍ണി ജനറലിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here