കഴക്കൂട്ടം ആണ്ടൂര്‍ക്കോണത്ത്‌ സാറ്റലൈറ്റ്‌ ഫോണിന്റെ സിഗ്നല്‍ കണ്ടെത്തിയതു പോലീസിനെ ഞെട്ടിച്ചു

0

കഴക്കൂട്ടം ആണ്ടൂര്‍ക്കോണത്ത്‌ സാറ്റലൈറ്റ്‌ ഫോണിന്റെ സിഗ്നല്‍ കണ്ടെത്തിയതു പോലീസിനെ ഞെട്ടിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളടക്കം അന്വേഷണം തുടങ്ങി.
തമിഴ്‌നാട്ടിലെ തീവ്രവാദ സംഘടനയായ അല്‍ സലമിന്റെ പ്രവര്‍ത്തകര്‍ കേരളത്തിലെത്തിയെന്ന സൂചനയ്‌ക്കു പിന്നാലെയാണു പോലീസ്‌ കണ്‍ട്രോള്‍ റൂമിന്റെ ടവറില്‍ കഴിഞ്ഞ ആറിനു സാറ്റലൈറ്റ്‌ ഫോണിന്റെ സിഗ്നല്‍ കിട്ടിയത്‌. ഇതുവഴി ൈകമാറിയ സന്ദേശം എന്താണെന്നു കണ്ടെത്തിയിട്ടില്ല.
ജമ്മു കശ്‌മീര്‍, കാബൂള്‍ പ്രദേങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാധാരണയായി ഉപയോഗിക്കാറുള്ള ഫോണിന്റെ സിഗ്നലാണു കിട്ടിയത്‌. ഐ.എസ്‌. ഭീകരരും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. ഏകദേശം ഒരു മിനിറ്റ്‌ കഴിഞ്ഞ്‌ സിഗ്നല്‍ പൊടുന്നനെ നിലച്ചതും ഇന്റലിജന്‍സ്‌ ഏജന്‍സികളെ ഞെട്ടിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സന്ദേശമാണോ ഇതെന്നും സംശയിക്കുന്നു. പോലീസിന്റെ രഹസ്യാന്വേഷണ ഏജന്‍സികളും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇതു സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here