ന്യൂഡൽഹി ∙ ഗ്യാൻവ്യാപി പള്ളി വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് അറസ്റ്റിലായ ഡൽഹി സർവകലാശാല പ്രഫസർ രത്തൻലാലിനു തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചു. ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ ചോദ്യം ചെയ്തിട്ട പോസ്റ്റിനെതിരെ അഭിഭാഷകനായ വിനീത് ജിൻഡൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഉപാധികളോടെ ജാമ്യം അനുവദിച്ച കോടതി, സമൂഹമാധ്യമങ്ങളിൽ എഴുതുന്നതും മാധ്യമങ്ങളോടു പ്രതികരിക്കുന്നതും വിലക്കി.