എസ്‌.എസ്‌.എല്‍.സി. പരീക്ഷ 9 മുതല്‍; ഹയര്‍സെക്കന്‍ഡറി 10-നു തുടങ്ങും

0


തിരുവനന്തപുരം : ഇക്കൊല്ലത്തെ എസ്‌.എസ്‌.എല്‍.സി. പരീക്ഷകള്‍ മാര്‍ച്ച്‌ ഒമ്പതിനും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച്‌ 10-നും ആരംഭിക്കും. രാവിലെ 9.30-നാണു പരീക്ഷ. മേയില്‍ ഫലം പ്രഖ്യാപിക്കും.
ഒന്നുമുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ പരീക്ഷകള്‍ മാര്‍ച്ച്‌ 13-ന്‌ ആരംഭിച്ച്‌ 30-ന്‌ സമാപിക്കും. ഉച്ചയ്‌ക്കു ശേഷമായിരിക്കും ഈ ക്ലാസുകളിലെ പരീക്ഷ. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയായതുകൊണ്ട്‌ മറ്റ്‌ പരീക്ഷകള്‍ ഉച്ചയ്‌ക്കു ശേഷമായിരിക്കും നടത്തുക. ഇത്‌ കുറച്ച്‌ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എല്ലാ രക്ഷിതാക്കളും ഇക്കുറി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പരീക്ഷ നടക്കുന്ന സ്‌കൂളുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാനുള്ള നിര്‍ദേശം പോലീസിനു നല്‍കിയിട്ടുണ്ട്‌.

എസ്‌.എസ്‌.എല്‍.സി.

രാവിലെ 9.30-ന്‌ പരീക്ഷ ആരംഭിക്കും.
റഗുലര്‍ വിദ്യാര്‍ഥികള്‍ 4,19,362. പ്രൈവറ്റ്‌- 192
2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളും.
ഗള്‍ഫ്‌ മേഖലയില്‍ 518 വിദ്യാര്‍ഥികള്‍
ലക്ഷദ്വീപില്‍ ഒമ്പത്‌ സ്‌കൂളുകളിലായി 289 വിദ്യാര്‍ഥികള്‍
മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിനു തുടങ്ങി 26ന്‌ പൂര്‍ത്തീകരിക്കും.
ഫലപ്രഖ്യാപനം മേയ്‌ രണ്ടാം വാരം

ഹയര്‍ സെക്കന്‍ഡറി

ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച്‌ 10 ന്‌ ആരംഭിച്ച്‌ 30 ന്‌ അവസാനിക്കും.
രാവിലെ 9.30 ന്‌ പരീക്ഷ ആരംഭിക്കും.
ആകെ 2,023 പരീക്ഷ കേന്ദ്രങ്ങള്‍
പ്ലസ്‌വണ്ണില്‍ പരീക്ഷ എഴുതുന്നത്‌ 4,25,361 വിദ്യാര്‍ഥികള്‍
പ്ലസ്‌ ടുവില്‍ 4,42,067 വിദ്യാര്‍ഥികള്‍
മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതല്‍ മേയ്‌ ആദ്യ വാരം വരെ

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി

പരീക്ഷ മാര്‍ച്ച്‌ 10 ന്‌ ആരംഭിച്ച്‌ മാര്‍ച്ച്‌ 30 ന്‌ അവസാനിക്കും.
ഒന്നാം വര്‍ഷം 28820 വിദ്യാര്‍ഥികളും രണ്ടാംവര്‍ഷം 30740 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.

LEAVE A REPLY

Please enter your comment!
Please enter your name here