കേരളം പിടിക്കുമെന്ന മോദിയുടെ പ്രഖ്യാപനം ആഗ്രഹം പറച്ചില്‍: വെള്ളാപ്പള്ളി

0


പൂച്ചാക്കല്‍: കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം രാഷ്‌ട്രീയ നേതാക്കള്‍ അവരുടെ ആഗ്രഹം പറയുന്നതായി കണക്കാക്കിയാല്‍ മതിയെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ എഡ്യൂക്കേഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ്‌ വാര്‍ഷികത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുര മോഡല്‍ സഖ്യത്തിനു കേരളത്തില്‍ സാധ്യതയില്ല. സഖ്യമുണ്ടായാല്‍ നഷ്‌ടം കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിക്കായിരിക്കും. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ ആരോപണങ്ങള്‍ ജനം വിശ്വസിക്കില്ല. ആലപ്പുഴയില്‍ സി.പി.എമ്മില്‍ സംഭവിക്കാന്‍ പാടില്ലാത്തതു സംഭവിക്കുന്നു. ഇവരെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും നടപടിയെടുക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here