ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് റ​ഷ്യ​യും; 130 ബ​സു​ക​ൾ സ​ജ്ജം

0

മോ​സ്കോ: യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദേ​ശി​ക​ളെ സു​ര​ക്ഷി​ത​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ന്‍ റ​ഷ്യ​യും രം​ഗ​ത്ത്. ഖാ​ര്‍​കീ​വ്, സു​മി മേ​ഖ​ല​ക​ളി​ലാ​ണ് ര​ക്ഷാ​ദൗ​ത്യം ന​ട​ത്തു​ന്ന​ത്.

ഇ​തി​നാ​യി റ​ഷ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ 130 ബ​സു​ക​ള്‍ സ​ജ്ജ​മാ​ക്കി. ഇ​വ​രെ റ​ഷ്യ​യി​ലെ ബെ​ൽ​ഗൊ​റോ​ഡി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നം. റ​ഷ്യ​ൻ നാ​ണ​ൽ ഡി​ഫ​ൻ​സ് ക​ൺ​ട്രോ​ൾ സെ​ന്‍റ​ർ മേ​ധാ​വി കേ​ണ​ൽ ജ​ന​റ​ൽ മി​ഖാ​യേ​ൽ മി​സി​ന്‍റ​സെ​വ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Leave a Reply