വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണി; അടുത്ത വീട്ടിലെ ആൺകുട്ടി നിരന്തരം പീഡനത്തിനിരയാക്കിയത് വെളിപ്പെടുത്തി പെൺകുട്ടി; 14 വയസ്സുകാരനെതിരെ കേസെടുത്ത് പൊലീസ്

0

കണ്ണൂർ: കണ്ണൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ 14 വയസുകാരനെതിരെ കേസെടുത്ത് എടക്കാട് പൊലീസ്. ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

പെൺകുട്ടിയുടെ വീടിന്റെ അടുത്ത് താമസിക്കുന്ന14 കാരൻ സ്ഥിരമായി വീട്ടിൽ വന്നിരുന്നതായും പരാതിയിൽ പറയുന്നു. പെൺകുട്ടിയെ നിർബന്ധിച്ച് പീഡിപ്പിക്കുകയായിരുന്നെന്നും പേടിച്ചിട്ട് പെൺകുട്ടി വീട്ടിൽ ആരോടും കാര്യം പറഞ്ഞിരുന്നില്ലെന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.

എന്നാൽ വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. പിന്നീട് ചോദിച്ചപ്പോഴാണ് 14 വയസുകാരൻ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊലിസ് അന്വേഷണം തുടങ്ങിയതിനെ തുടർന്ന് 14 വയസുകാരൻ മുങ്ങിയിരിക്കുകയാണ്. ജുവനൈൽ ആക്ടു പ്രകാരമാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.

Leave a Reply