ഭാര്യയെ വെട്ടിക്കൊന്നു, സഹോദരിയുടെ കൈ വെട്ടിമാറ്റി; ഭർത്താവ് ജീവനൊടുക്കി 

0

 
കൊച്ചി: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ശേഷം ഭർത്താവ് ജീവനൊടുക്കി. നെടുവത്തൂർ സ്വദേശി രാജനാണ് ഭാര്യ രമയെ കൊന്നത്. ആക്രമണത്തിനിടയിൽ രമയുടെ സഹോദരി രതിയുടെ കൈ വെട്ടിമാറ്റി. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. 

രാജനും രമയും തമ്മില്‍ സ്ഥിരം വഴക്കായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തംഗം അടക്കം ഇടപെട്ട് ഇവര്‍ക്കിടയിലെ പ്രശ്‌നം പരിഹരിച്ചിരുന്നു. ഇനി പ്രശ്‌നം ഉണ്ടാക്കില്ലെന്ന് രാജൻ സത്യം ചെയ്താണ് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയത്. 

അടുത്ത ബന്ധു മരിച്ചതിനെത്തുടര്‍ന്നുള്ള ചടങ്ങുകള്‍ക്കായി രമ സ്വന്തം വീട്ടിലേക്ക് എത്തിയപ്പോഴാണ് ആക്രമണം നടന്നത്. രമയും രതിയും വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ ചുള്ളക്കമ്പ് പെറുക്കുന്നതിനിടെയാണ് രാജന്‍ ആക്രമിച്ചത്. തടയാന്‍ എത്തിയപ്പോഴാണ് രതിക്ക് വെട്ടേറ്റത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രമയുടെ ജീവൻ രക്ഷിക്കാനായില്ല. ഇതിനുശേഷം രാജന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി അവിടെ തൂങ്ങിമരിക്കുകയായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here