സംസ്ഥാനത്തു വീണ്ടും പന്നിക്കെണി ദുരന്തം

0

തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും പന്നിക്കെണി ദുരന്തം. പന്നിയെ കുടുക്കാനുള്ള
വൈദ്യുതി കെണിയിൽ കുടുങ്ങി ഒരാൾ കൂടി മരിച്ചു. പാലക്കാട് രണ്ടു പോലീസ് ഉദ്യോഗസ്ഥർ പന്നിക്കെണിയിൽ കുടുങ്ങി മരിച്ചതു ദിവസങ്ങൾക്കു മുന്പാണ്. തിരുവനന്തപുരം വിതുരയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 65 വയസ് തോന്നിക്കുന്ന ഇയാളുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

വി​തു​ര മേ​മ​ല ല​ക്ഷ്മി എ​സ്റ്റേ​റ്റി​നു സ​മീ​പം ന​സീ​ർ മു​ഹ​മ്മ​ദി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് സം​ഭ​വം. മ​ര​ക്കു​റ്റി​യി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ക​മ്പി​വേ​ലി മ​രി​ച്ച​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ ചു​റ്റി​ക്കി​ട​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഷോ​ക്കേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

LEAVE A REPLY

Please enter your comment!
Please enter your name here