പാലക്കാട്: എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകങ്ങളെ തുടർന്ന് പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച സർവകക്ഷിയോഗം ചേരും. യോഗത്തിൽ ബിജെപി പങ്കെടുക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ.എം. ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.
പോപ്പുലര്‍ ഫ്രണ്ട് സര്‍വകക്ഷി യോഗത്തതില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ ബിജെപി തീരുമാനമെടുത്തിരുന്നില്ല. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഉച്ചകഴിഞ്ഞ് 3.30 ന് ചേരുന്ന യോഗത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനാവും. വേണ്ടിവന്നാല്‍ അക്രമികളെ അടിച്ചമര്‍ത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും കൃഷ്ണന്‍കുട്ടി പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് കളക്ടർ മൃൺമയീ ജോഷി അഭ്യർഥിച്ചിരുന്നു.
അതേസമയം അക്രമികളോട് എന്ത് ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു യോഗത്തെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രതികരണം. പോലീസിന്റെ കൈയില്‍ വിലങ്ങിട്ടിരിക്കുകയാണെന്ന വിമര്‍ശനവും ബിജെപി ഉയര്‍ത്തിയിരുന്നു.