പാ​ല​ക്കാ​ട്ട് സ​ർ​വ​ക​ക്ഷി യോ​ഗം തി​ങ്ക​ളാ​ഴ്ച; ബി​ജെ​പി പ​ങ്കെ​ടു​ക്കും

0

പാ​ല​ക്കാ​ട്: എ​സ്‌​ഡി​പി​ഐ, ആ​ർ​എ​സ്‌​എ​സ്‌ പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ങ്ങ​ളെ തു​ട​ർ​ന്ന്‌ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ ബി​ജെ​പി പ​ങ്കെ​ടു​ക്കും. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ, ജി​ല്ലാ അ​ധ്യ​ക്ഷ​ൻ കെ.​എം. ഹ​രി​ദാ​സ് എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്ത​തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ബി​ജെ​പി തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നി​ല്ല. ക​ള​ക്ട്രേ​റ്റ് കോ​ൺ​ഫ​റ​ൻ​സ്‌ ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന്‌ ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി കെ. ​കൃ​ഷ്‌​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​വും. വേ​ണ്ടി​വ​ന്നാ​ല്‍ അ​ക്ര​മി​ക​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യും കൃ​ഷ്ണ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ മൃ​ൺ​മ​യീ ജോ​ഷി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം അ​ക്ര​മി​ക​ളോ​ട് എ​ന്ത് ച​ര്‍​ച്ച ചെ​യ്യാ​നാ​ണെ​ന്നാ​യി​രു​ന്നു യോ​ഗ​ത്തെ​ക്കു​റി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. പോ​ലീ​സി​ന്‍റെ കൈ​യി​ല്‍ വി​ല​ങ്ങി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന വി​മ​ര്‍​ശ​ന​വും ബി​ജെ​പി ഉ​യ​ര്‍​ത്തി​യി​രു​ന്നു.

Leave a Reply