ലഫ്. കേണൽ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനെയും ശിപായിയെയും സിബിഐ അറസ്റ്റ് ചെയ്തു

0

പൂന: ആർമിയുടെ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ട് ലഫ്. കേണൽ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനെയും ശിപായിയെയും സിബിഐ അറസ്റ്റ് ചെയ്തു. ലഫ്. കേണൽ വികാസ് റയ്സദ, ശിപായി അലോക്‌കുമാർ എന്നിവരാണു പിടിയിലായത്. ഇവരെ കോടതി 16 വരെ സിബിഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
2012 ഡിസംബറിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെക്കൂടാതെ ഹവീൽദാർ സുശാന്ത് നഹക്, ശിപായി അലോകിന്‍റെ ഭാര്യ പ്രിയങ്ക കുമാർ എന്നിവരും കേസിലെ മുഖ്യപ്രതികളാണ്.

2021 ലെ ​​​​മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ സൈ​​​​നി​​​​ക റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല ല​​​​ഫ്. കേ​​​​ണ​​​​ൽ വി​​​​കാ​​​​സ് റ​​​​യ്സ​​​​ദ​​​​യ്ക്കും ഹ​​​​വീ​​​​ൽ​​​​ദാ​​​​റി​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു. പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ കേ​​​​ണ​​​​ൽ വി​​​​കാ​​​​സ് റ​​​​യ്സ​​​​ദ, ഹ​​​​വീ​​​​ൽ​​​​ദാ​​​​റി​​​​ന്‍റെ ഭാ​​​​ര്യ​​​​ക്കും ശി​​​​പാ​​​​യി​​​​യു​​​​ടെ ഭാ​​​​ര്യ പ്രി​​​​യ​​​​ങ്ക​​​​യ്ക്കും മൊ​​​​ബൈ​​​​ലി​​​​ൽ അ​​​​യ​​​​ച്ചു​​​​കൊ​​​​ടു​​​​ത്ത​​​​താ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ സെ​​​​പ്റ്റം​​​​ബ​​​​ർ ഏ​​​​ഴി​​​​ന് ഹ​​​​വീ​​​​ൽ​​​​ദാ​​​​റി​​​​ന്‍റെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് ആ​​​​ദ്യം അ​​​​ര​​​​ല​​​​ക്ഷം രൂ​​​​പ​​​​യും പി​​​​ന്നീ​​​​ട് 40,000 രൂ​​​​പ​​​​യും പ്രി​​​​യ​​​​ങ്ക അ​​​​യ​​​​ച്ചു​​​​കൊ​​​​ടു​​​​ത്തു. പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ മൊ​​​​ബൈ​​​​ൽ​​​​ഫോ​​​​ൺ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ൽ നി​​​​ര​​​​വ​​​​ധി​​​​പേ​​​​ർ​​​​ക്ക് ഉ​​​​ത്ത​​​​രം കൈ​​​​മാ​​​​റി​​​​യ​​​​തി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സി​​​​ബി​​​​ഐ സം​​​​ഘ​​​​ത്തി​​​​നു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

Leave a Reply