ഉപതെരെഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ടത് താനാണ്’; ഉമ തോമസ് എം.എൽ.എ

0

കൊച്ചി.ത‍ൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ കടുത്ത വ്യക്തിഹത്യ നേരിട്ടുവെന്ന് ഉമതോമസ് വ്യക്തമാക്കി.ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ടത് താനാണ്.മുഖ്യമന്ത്രി പോലും വേദനിപ്പിച്ചു.ഉപതെരെഞ്ഞെടുപ്പ് സൗഭാഗ്യമെന്ന് പറഞ്ഞത് ഏറെ വേദനയുണ്ടാക്കി.
ജോ ജോസഫിനു നേരെയുണ്ടായ വ്യക്തിഹത്യയെ അപലപിക്കുന്നു.ശക്തമായ നിയമ നടപടിയിലൂടെ  കുറ്റക്കാരെ ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തൃക്കാക്കരയിലെ അശ്ലീല വീഡിയോയെ കുറിച്ചുള്ള പരാമർശം ; ഇപി ജയരാജനെതിരെ നിയമ നടപടിയുമായി വിഡി സതീശൻ
 
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടി ആരംഭിച്ചു. നിയമ നടപടിയുടെ ഭാഗമായി പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി. നായരാണ് ഇ.പി ജയരാജന് നോട്ടീസ് അയച്ചത്. അവാസ്തവമായ പ്രസ്തവന ഇ.പി ജയരാജന്‍ ഏഴ് ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here