ഗ്രീൻ ചോയ്സ് വിസ്കി; ഒറിജിനൽ ചോയ്‌സിന്റെ ഹർജി തള്ളി ഹൈക്കോടതി

0

ബംഗളൂരു: ഗ്രീൻ ചോയ്സ് വിസ്കിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി. ഗ്രീൻ ചോയിസ് എന്ന് വിസ്‌കിക്കു പേരിടുന്നതിനെതിരെ ഒറിജിനൽ ചോയിസ് വിസ്‌കിയുടെ നിർമാതാക്കൾ നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. ഗ്രീൻ ചോയിസ് എന്ന ബ്രാൻഡിൽ വിസ്‌കി ഇറക്കാൻ എംപീ ഡിസ്റ്റിലറീസിന് അനുമതി നൽകിയ എക്‌സൈസ് കമ്മിഷണറുടെ നടപടിക്ക് എതിരായായിരുന്നു ഹർജി.

തങ്ങളുടെ ബ്രാൻഡിനു സമാനമായ പേരാണ് എതിർ കമ്പനി നൽകിയിരിക്കുന്നതെന്നായിരുന്നു ഹർജിയിലെ വാദം. ഒറിജിനൽ ചോയിസ് നിർമാതാക്കളായ ജോൺ ഡിസ്റ്റിലറിലീസ് ആണ് കോടതിയെ സമീപിച്ചത്. തങ്ങളുടെ വാദം കേൾക്കാതെയാണ് എക്‌സൈസ് കമ്മിഷണർ അനുമതി നൽകിയതെന്ന് ജോൺ ഡിസ്റ്റിലറീസ് വാദിച്ചു.

ഇക്കാര്യത്തിൽ സ്വാഭാവിക നീതിയുടെ ലംഘനം ഉണ്ടായെന്നു കരുതാനാവില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ജ്യോതി മുലിമാനി പറഞ്ഞു. ബ്രാൻഡ് പേര് അനുവദിക്കുന്നത് എക്‌സൈസ് കമ്മിഷണറുടെ വിവേചന അധികാരത്തിൽ പെടുന്ന കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here