സമസ്തയ്ക്കെ‍തിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0

തിരുവനന്തപുരം: മലപ്പുറത്തു പൊതുവേദിയില്‍വെച്ച് പുരസ്കാരം വാങ്ങാനെത്തിയ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ സമസ്തയ്ക്കെ‍തിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കിവിട്ടത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ നിലപാടിനെതിരെ പൊതുസമൂഹം രംഗത്തു വരണമെന്നു ഗവര്‍ണര്‍ പറഞ്ഞു.
രണ്ടു ദിവസം മുൻപ് ട്വിറ്ററിലൂടെയും ഗവർണർ സമസ്തയ്ക്കെ‍തിരെ വിമർശനം ഉന്നയിച്ചിരുന്നു. മുസ്‌ലിം കുടുംബത്തില്‍ ജനിച്ചതുകൊണ്ടു മാത്രം ഒരു പെൺകുട്ടി ഇങ്ങനെ അവഹേളിക്കപ്പെടുന്നതു വേദനാജനകമാണെന്ന് ഗവർണർ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ചയാണ് കടുത്ത വിമർശനത്തിന് വഴിവെച്ച സംഭവമുണ്ടായത്. പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്കാരം നല്‍കാന്‍ ക്ഷണിച്ചതില്‍ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ കുപിതനാകുകയായിരുന്നു. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാനായി വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതിനു പിന്നാലെയാണ് സമസ്ത നേതാവ് പെണ്‍കുട്ടിയെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here