സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ കൂടുന്നു; ഉദ്യോഗസ്ഥർ അഭയംപ്രാപിച്ചത് വാസ്തു വിദഗ്ധനെ; പരിഹാരക്രിയയായി തൂൺ മുറിച്ച് പോലീസുകാർ

0

ചേർപ്പ്: സ്റ്റേഷൻ പരിധിയിൽ കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും കൂടിയതോടെ പോലീസ് സ്റ്റേഷന്റെ സമയം ശെരിയാണോ എന്നറിയാൻ ഉദ്യോഗസ്ഥർ അഭയംപ്രാപിച്ചത് വാസ്തു വിദഗ്ധനെ. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പ്രധാന കവാടത്തിനു മുന്നിൽ ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ചിരിക്കുന്നതിനു താങ്ങായി നിൽക്കുന്ന ഇരുമ്പ് തൂണ് മാറ്റി സ്ഥാപിച്ചു. എല്ലാം ശെരിയാവും എന്ന വിശ്വാസത്തോടെ മുന്നോട്ട് പോയെങ്കിലും പിന്നെയും നടന്നു, മറ്റൊരു കൊലപാതകം. പക്ഷെ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളെല്ലാം തെളിയിക്കാൻ കഴിഞ്ഞു എന്നത് ഒരു ആശ്വാസമാണ്.

ഡിസംബർ 5 മുതൽ കഴിഞ്ഞ മാസം വരെ സ്റ്റേഷൻ പരിധിയിൽ നടന്നത് 4 കൊലപാതകങ്ങളാണ്. ജോലിഭാരം എല്ലാ പൊലീസുകാരിലും കടുത്ത മാനസിക സമ്മർദമുണ്ടാക്കി. ഇതേ തുടർന്നാണു ചില ഉദ്യോഗസ്ഥർ വാസ്തു വിദഗ്ധനിൽ അഭയംപ്രാപിച്ചത്. 15 വർഷം മുൻപ് കൊലപാതകങ്ങളും വലിയ മോഷണങ്ങളും സ്റ്റേഷൻ പരിധിയിൽ പതിവായപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ജ്യോത്സ്യനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഇതേ വളപ്പിൽ‌‍ സ്റ്റേഷൻ കെട്ടിടത്തേക്കാൾ ഉയരത്തിൽ നിൽക്കുന്ന ചെമ്പക മരത്തിന്റെ ഉയരം കുറയ്ക്കുകയും ചെയ്തിരുന്നു

Leave a Reply