ബിഎസ്എൻഎൽ 4ജി 6 മാസത്തിനുള്ളിൽ രാജ്യത്തെ വലിയ നഗരങ്ങളിൽ എത്തിയേക്കും

0

ന്യൂഡൽഹി∙ ബിഎസ്എൻഎൽ 4ജി 6 മാസത്തിനുള്ളിൽ രാജ്യത്തെ വലിയ നഗരങ്ങളിൽ എത്തിയേക്കും. ടാറ്റ കൺസൽറ്റൻസി സർവീസസുമായി (ടിസിഎസ്) ചേർന്നുള്ള 4ജി ട്രയൽ ബിഎസ്എൽഎൽ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. കോർ ശൃംഖലയുമായി ബന്ധപ്പെട്ട പരീക്ഷണമാണ് പൂർത്തിയാക്കിയത്.

ബാക്കിയുള്ള ശൃംഖലയുടെ ട്രയൽ ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാകുമെന്നാണ് സൂചന. ഏകദേശം ഒരു ലക്ഷം ഇടങ്ങൾ 4ജി സജ്ജമായിട്ടുണ്ട്. 4ജി നടപ്പാക്കുന്നതിനടക്കം കേന്ദ്രം ബിഎസ്എൻഎലിൽ 44,720 കോടി രൂപയുടെ മൂലധന നിക്ഷേപം വരുന്ന സാമ്പത്തികവർഷം നടത്തും. 4ജി ശൃംഖലയ്ക്കുള്ള ഉപകരണങ്ങൾ വാങ്ങാനുള്ള പർച്ചേസ് ഓർഡർ ഏപ്രിലിൽ നൽകാനാണ് പദ്ധതി

Leave a Reply