ആസാമിൽ കൊടുങ്കാറ്റിലും ഇടിമിന്നലിലും 11 പേർ മരിച്ചു

0

ഗുവാഹത്തി: ആസാമിൽ കൊടുങ്കാറ്റിലും ഇടിമിന്നലിലും 11 പേർ മരിച്ചു. നാല് പേർ ദിബ്രുഗർഹിലെ ഖേർനി ഗ്രാമത്തിലാണ് മരിച്ചത്. കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി ശരീരത്തിലേക്ക് വീണായിരുന്നു മരണം.

ബാ​ർ​പെ​റ്റ​യി​ലും ടി​ൻ​സു​കി​യ​യി​ലും മൂ​ന്ന് പേ​ർ വീ​ത​വും ഗോ​ല്പ​ര​യി​ൽ ഒ​രു കു​ട്ടി​യും മ​രി​ച്ചു. വ്യാ​ഴാ​ഴ്ച മു​ത​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ആ​സാ​മി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. നി​ര​വ​ധി വീ​ടു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.

പ​ല​രും ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റി. വ​ലി​യ നാ​ശ​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്

Leave a Reply