പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് സൗജന്യ സമ്മർ സ്കൂൾ; കൊച്ചിയിൽ ജെയിൻ യൂണിവേഴ്സിറ്റി രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു

0


കൊച്ചി: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിൽ സൗജന്യ റസിഡൻഷ്യൽ ഫിനിഷിംഗ് സ്‌കൂൾ പ്രോഗ്രാം ‘ജെയിൻ യൂണിവേഴ്സിറ്റി സമ്മർ സ്കൂൾ 2026’ സംഘടിപ്പിക്കുന്നു. ഏപ്രിൽ-മെയ് മാസങ്ങളിലായാണ് പരിപാടി നടക്കുക.
കഴിഞ്ഞ വർഷം ആരംഭിച്ച സമ്മർ സ്കൂളിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് രണ്ടാം പതിപ്പാണ് ഇപ്പോൾ നടത്തുന്നത്. പ്രമുഖ പ്രഭാഷകരും വൈവിധ്യമാർന്ന സെഷനുകളും ഉൾപ്പെടുത്തിയായിരുന്നു ആദ്യ പതിപ്പ് ശ്രദ്ധേയമായത്.


ആകെ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഇതിൽ 30 പേർ പത്താം ക്ലാസ് കഴിഞ്ഞവർക്കും 30 പേർ പ്ലസ് ടു കഴിഞ്ഞവർക്കുമാണ്. താൽപര്യമുള്ളവർ ഏപ്രിൽ 14 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയ്ക്കൊപ്പം ക്യാമ്പിൽ പങ്കെടുക്കാനുള്ള താല്പര്യം വ്യക്തമാക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും സമർപ്പിക്കണം.
പരമ്പരാഗത പഠന രീതിക്ക് പുറത്തേക്ക് നീങ്ങി പ്രായോഗിക കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നു. വിമർശനാത്മക ചിന്ത, ആശയവിനിമയം, നേതൃപാടവം, ഡിജിറ്റൽ അറിവ് എന്നിവയിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.


ഉച്ചയ്ക്ക് ശേഷമുള്ള സെഷനുകളിൽ വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവും കരിയർ മാർഗനിർദ്ദേശവും ലഭിക്കും. ലൈഫ് ആൻഡ് ലീഡർഷിപ്പ് ലാബുകൾ വഴി ടീംവർക്ക്, പ്രശ്നപരിഹാരം തുടങ്ങിയ നൈപുണ്യങ്ങൾ പ്രായോഗികമായി പരിശീലിപ്പിക്കും.
സംഗീതം, നൃത്തം, കായിക വിനോദങ്ങൾ തുടങ്ങിയ സായാഹ്ന പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇക്കോ-ടൂറിസം വില്ലേജ് സന്ദർശനം, കൊച്ചി വാട്ടർ മെട്രോ പദ്ധതി പരിചയം, വൃദ്ധസദന സന്ദർശനം എന്നിവയും പരിപാടിയുടെ ഭാഗമാണ്.


തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ താമസം, ഭക്ഷണം, പഠനം, യാത്ര എന്നിവയുടെ മുഴുവൻ ചെലവും സർവകലാശാല വഹിക്കും.
പരിപാടി വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും ഭാവി കരിയർ തിരഞ്ഞെടുപ്പിനും വലിയ സഹായമാകുമെന്ന് ഡയറക്ടർ ഡോ. ടോം ജോസഫ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +91 7034052828

Jain University is organizing the second edition of its free residential Summer School 2026 at its Kochi campus for students who have completed Class 10 and Plus Two.
The program focuses on practical skills, leadership, communication, and career guidance. Only 60 students will be selected, and all expenses will be covered by the university. Applications are open until April 14.

‘മൂന്നാം ഊഴം’ സ്വപ്നം തകർന്നേക്കും; നിലപാട് മാറ്റി G. Sudhakaran

0


ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം തവണ അധികാരത്തിലെത്തുമെന്ന മുൻ നിലപാട് തിരുത്തി മുതിർന്ന നേതാവ്  ജി. സുധാകരൻ. പുതിയ ഫേസ്ബുക്ക് കുറിപ്പിൽ, മുഖ്യമന്ത്രിയുടെ ‘മൂന്നാം ഊഴം’ സ്വപ്നം വിഫലമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സി.പി.എം നേതൃത്വത്തിനെതിരെ കടുത്ത വിമർശനവും അദ്ദേഹം ഉന്നയിച്ചു. പാർട്ടിയുടെ പ്രവർത്തനം പരാജയമാണെന്നും, അതേസമയം യുഡിഎഫിന് വിജയസാധ്യത വർധിച്ചുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തന്റെ തീരുമാനം അദ്ദേഹം വീണ്ടും ആവർത്തിച്ചു. അഴിമതിക്കും ക്രിമിനൽ രാഷ്ട്രീയത്തിനുമെതിരെ നിലകൊള്ളുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് പിന്തുണയും ലഭിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് പലരും തനിക്ക് പിന്തുണ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇത് കുപ്രചാരണങ്ങൾക്കും ഭീഷണി രാഷ്ട്രീയത്തിനുമെതിരെ സത്യ രാഷ്ട്രീയത്തിന്റെ പോരാട്ടമാണെന്നും, ഈ തിരഞ്ഞെടുപ്പ് ചരിത്രപരമായൊരു വഴിത്തിരിവാകുമെന്നും ജി. സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Senior leader G. Sudhakaran has revised his earlier stance and said that Pinarayi Vijayan’s chances of securing a third term may fail.
In a Facebook post, he criticized the CPM leadership and indicated growing prospects for the UDF. Sudhakaran, who is contesting as an independent candidate from Ambalappuzha, also highlighted the support he is receiving from Congress workers and the opposition front.

പെരുമ്പാവൂരിലെ ട്വന്റി20 സ്ഥാനാർത്ഥി  ലക്ഷ്മി പ്രിയക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

0



പെരുമ്പാവൂർ: പെരുമ്പാവൂർ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാർത്ഥിയായ നടി ലക്ഷ്മി പ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
നിലവിൽ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് താമസം എങ്കിലും, അവിടത്തെ വോട്ടർ പട്ടികയിൽ പേരില്ലെന്നാണ് വിവരം. മുമ്പ് താമസിച്ചിരുന്ന തൃക്കാക്കരയിലെ പട്ടികയിലും പേരില്ലെന്നാണ് സൂചന.


സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളാലാണ് പരിപാടി മാറ്റിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ ദിവസമാണ് ട്വന്റി20 ചീഫ് കോർഡിനേറ്റർ സാമ്പു എം. ജേക്കബ് ലക്ഷ്മിപ്രിയയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

Lakshmi Priya, the Twenty20 candidate from Perumbavoor, reportedly does not have her name in the voter list.
Despite residing in Tripunithura, her name is not found in the voter rolls there or in her previous residence in Thrikkakara. Meanwhile, the roadshow planned for today has been cancelled, officially citing health reasons.
She was recently announced as the candidate by Sabu M. Jacob.

ഒറ്റപ്പാലത്ത് P. K. Sasi തന്നെ സ്ഥാനാർത്ഥി; പ്രഖ്യാപനം ഇന്ന്, നാളെ റോഡ് ഷോ

0



ഒറ്റപ്പാലം: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിക്കാൻ പി.കെ ശശി ഒരുങ്ങുന്നു. മുൻപ് സിപിഎമ്മുമായി ബന്ധം വിച്ഛേദിച്ച ശശി, ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യത.
സ്ഥാനാർത്ഥിത്വം ഇന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി മണ്ഡലത്തിലെ മുതിർന്ന നേതാക്കളുടെ യോഗം നടക്കുന്നു. പ്രഖ്യാപനത്തിന് പിന്നാലെ നാളെ മണ്ഡലത്തിൽ ശശിയുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിക്കും.


ആദ്യഘട്ടത്തിൽ ശശിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ചില നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും, ആ എതിർപ്പുകൾ മറികടന്നാണ് തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സിപിഎമ്മിൽ നിന്നുള്ള ബന്ധം വിച്ഛേദിച്ച ശേഷം കഴിഞ്ഞ ആഴ്ചയാണ് ശശി കോൺഗ്രസിൽ ചേർന്നത്. ഇതോടെ ഒറ്റപ്പാലം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് മത്സരം ശക്തമാകാനാണ് സാധ്യത.

P. K. Sasi is likely to contest from Ottapalam in the upcoming Kerala Assembly elections as a UDF candidate. His candidacy is expected to be officially announced today.
A meeting of senior leaders is underway in the constituency, and a roadshow is planned for tomorrow following the announcement. Despite initial opposition from some leaders, the decision to field Sasi has reportedly been finalized. He recently left CPI(M) and joined the Congress.

ഒറ്റപ്പാലത്ത് P. K. Sasi തന്നെ സ്ഥാനാർത്ഥി; പ്രഖ്യാപനം ഇന്ന്, നാളെ റോഡ് ഷോ

0



ഒറ്റപ്പാലം: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിക്കാൻ പി.കെ ശശി ഒരുങ്ങുന്നു. മുൻപ് സിപിഎമ്മുമായി ബന്ധം വിച്ഛേദിച്ച ശശി, ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യത.
സ്ഥാനാർത്ഥിത്വം ഇന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി മണ്ഡലത്തിലെ മുതിർന്ന നേതാക്കളുടെ യോഗം നടക്കുന്നു. പ്രഖ്യാപനത്തിന് പിന്നാലെ നാളെ മണ്ഡലത്തിൽ ശശിയുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിക്കും.


ആദ്യഘട്ടത്തിൽ ശശിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ചില നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും, ആ എതിർപ്പുകൾ മറികടന്നാണ് തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സിപിഎമ്മിൽ നിന്നുള്ള ബന്ധം വിച്ഛേദിച്ച ശേഷം കഴിഞ്ഞ ആഴ്ചയാണ് ശശി കോൺഗ്രസിൽ ചേർന്നത്. ഇതോടെ ഒറ്റപ്പാലം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് മത്സരം ശക്തമാകാനാണ് സാധ്യത.

P. K. Sasi is likely to contest from Ottapalam in the upcoming Kerala Assembly elections as a UDF candidate. His candidacy is expected to be officially announced today.
A meeting of senior leaders is underway in the constituency, and a roadshow is planned for tomorrow following the announcement. Despite initial opposition from some leaders, the decision to field Sasi has reportedly been finalized. He recently left CPI(M) and joined the Congress.

ഡൽഹിയിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേർ മരിച്ചു

0


ന്യൂഡൽഹി: തലസ്ഥാന നഗരത്തിലെ മെട്രോപാലം പ്രദേശത്തെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.


തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ അഞ്ചുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലാണ് ആളുകൾ താമസിച്ചിരുന്നത്. താഴത്തെ നിലയിലും ബേസ്‌മെന്റിലും വസ്ത്രങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും സൂക്ഷിക്കുന്ന ഗോഡൗണുകളായിരുന്നു പ്രവർത്തിച്ചിരുന്നത്.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് ഏകദേശം 30 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. ഡൽഹി ഫയർ സർവീസ് രക്ഷാപ്രവർത്തനം നടത്തി തീയണച്ചു. വിഷപ്പുക ശ്വസിക്കുകയും പൊള്ളലേൽക്കുകയും ചെയ്തതാണ് മരണങ്ങൾക്ക് കാരണമെന്ന് പ്രാഥമിക വിവരം.
ജീവൻ രക്ഷിക്കാൻ കെട്ടിടത്തിൽ നിന്ന് ചാടിയ രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇടുങ്ങിയ വഴികളും കനത്ത പുകയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.
കെട്ടിടത്തിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.
ഈ ആഴ്ച ആദ്യം തന്നെ ഡൽഹിയിലെ  നേച്ചർ ബസാർ പ്രദേശത്തുണ്ടായ തീപിടിത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചിരുന്നു.

A massive fire broke out in a residential building near Metropalam in New Delhi, killing nine members of a family, including three children. The incident occurred early morning, and around 30 fire engines were deployed to control the blaze.
The victims died due to suffocation and burn injuries. Two people who jumped from the building are in critical condition. Officials suspect that poor fire safety measures and structural issues worsened the tragedy. The exact cause of the fire is yet to be determined.

കുട്ടനാട് കോൺഗ്രസിൽ കലഹം; കൂട്ടരാജിയും സ്വതന്ത്ര മത്സരവും പ്രഖ്യാപിച്ച് സജി ജോസഫ്

0

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുട്ടനാട് മണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധി. സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കൾ പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നുമുള്ള കൂട്ടരാജി പ്രഖ്യാപിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് കുട്ടനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ചു.

വാർത്താസമ്മേളനത്തിൽ വികാരാധീനനായി പ്രതികരിച്ച അദ്ദേഹം, മാധ്യമങ്ങൾക്കുമുന്നിൽ കണ്ണീരോടെ തന്റെ തീരുമാനം പ്രഖ്യാപിച്ചു.
കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ചാണ് നേതാക്കളുടെ രാജി. കുട്ടനാട്ടിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കുമെന്ന് മുൻപ് ഉറപ്പ് നൽകിയിരുന്നുവെങ്കിലും അത് പാലിച്ചില്ലെന്നാരോപിച്ച് സജി ജോസഫ് രംഗത്തെത്തി.


കുട്ടനാടിനെ “വിൽപ്പന ചരക്കാക്കി” മാറ്റാൻ അനുവദിക്കില്ലെന്നും, ജനങ്ങളുടെ സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി വിടുന്നതിൽ വേദനയുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യത്തിനായി സ്വതന്ത്രനായി രംഗത്തെത്തുകയാണെന്നും പറഞ്ഞു.
രണ്ട് മുന്നണികളും “പേയ്മെന്റ് സീറ്റുകൾ” ആണെന്ന് ആരോപിച്ച അദ്ദേഹം, സാമ്പത്തിക ശക്തികൾക്കെതിരെയാണ് തന്റെ പോരാട്ടമെന്നും വ്യക്തമാക്കി. പ്രചാരണത്തിന് തുടക്കം കുറിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

A major rift has emerged in the Congress party in Kuttanad following the announcement of assembly election candidates. Several leaders resigned en masse in protest against the seat being allotted to Kerala Congress (Joseph).
DCC Vice President Saji Joseph announced he will contest as an independent candidate, breaking down emotionally during a press meet. He alleged that promises to field a local candidate were not kept and criticized the system as influenced by money power. He said he would begin his campaign after paying tribute to former Chief Minister Oommen Chandy.

മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികക്കെതിരെ പ്രതിഷേധം; വനിത ലീഗിനെ അവഗണിച്ചതായി നൂർബിന റഷീദ്


തിരൂർ: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ പ്രതിഷേധ സ്വരം ശക്തമാകുന്നു. വനിത ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് ആണ് സ്ഥാനാർത്ഥി നിർണയത്തിൽ വനിത ലീഗിനെ അവഗണിച്ചതായി ആരോപിച്ച് രംഗത്തെത്തിയത്.


വനിത ലീഗിനെ പരിഗണിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്നും, സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പട്ടികയിൽ ഉൾപ്പെട്ട ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ലെന്നും നൂർബിന വ്യക്തമാക്കി.
പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയതെന്ന ഗുരുതര ആരോപണവും അവർ ഉന്നയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ മത്സരിച്ചിരുന്ന നൂർബിന, തന്റെ പ്രതികരണം വനിത ലീഗ് പ്രവർത്തകരുടെ വികാരങ്ങളാണെന്നും പറഞ്ഞു. എന്നാൽ, പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടികയെ അംഗീകരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പാർട്ടിയോട് പൂർണ്ണ വിശ്വാസമുണ്ടെന്നും, പദവികൾക്കായി പ്രതികരിക്കുന്നതല്ലെന്നും അവർ വ്യക്തമാക്കി. വനിത ലീഗ് ശക്തമായ സംഘടനയാണെന്നും, സോഷ്യൽ മീഡിയ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. വനിത സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ പങ്കെടുക്കണമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും അവർ അറിയിച്ചു.


അതേസമയം, മുൻ എംഎൽഎ അബ്ദുറഹിമാൻ റണ്ടത്താണിയും സ്ഥാനാർത്ഥി പട്ടികക്കെതിരെ വിമർശനവുമായി രംഗത്തെത്തി. തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാർഥി നിർണയമാണ് അദ്ദേഹത്തിന്റെ പ്രധാന എതിർപ്പ്. പാർട്ടി പ്രവർത്തകരോ പ്രാദേശിക ഘടകങ്ങളോ ആവശ്യപ്പെട്ടിട്ടില്ലാത്ത വ്യക്തിയെ സ്ഥാനാർഥിയാക്കിയതിൽ മാനദണ്ഡങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ ആശങ്കകൾ ഉയർത്തുന്നത് അച്ചടക്കലംഘനമായി കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിലരുടെ താൽപര്യങ്ങൾക്ക് നിഷ്‌കളങ്കരായ നേതാക്കളെ ഉപയോഗിച്ചതായും അദ്ദേഹം ആരോപിച്ചു.


തുടർന്നുള്ള പ്രതികരണങ്ങളിൽ പി. കെ. കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടുള്ള വിമർശന സൂചനകളും ഉയർന്നിട്ടുണ്ട്. തിരൂരങ്ങാടിയിലെ സ്ഥാനാർഥി പി.എം.എ സമീർ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുള്ളയാളാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

Protests have emerged within the Indian Union Muslim League (IUML) following the release of its candidate list. Women’s League national secretary Noorbina Rasheed alleged that the women’s wing was ignored in the selection process and demanded transparency in the criteria.
She clarified that certain candidates are not representatives of the Women’s League and accused the party of favoring those who criticized Panakkad leadership. Meanwhile, former MLA Abdurahiman Randathani also raised objections over candidate selection in Tirurangadi, questioning the lack of consultation with party workers. Despite criticism, Noorbina stated she accepts the party list and remains loyal.

വ്യാജരേഖ കേസ്: ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കി; അയോഗ്യത ഒഴിവാക്കാൻ അപ്പീൽ നീക്കം

0

പത്തനംതിട്ട: വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി. വോട്ടർ പട്ടികയിൽ നിന്നാണ് ശ്രീനാദേവിയുടെ പേര് നീക്കിയത്.
വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ റേഷൻ കാർഡിൽ പേര് ചേർത്തതായി കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ തന്നെ ബന്ധപ്പെട്ട സപ്ലൈ ഓഫീസർ കാർഡ് റദ്ദാക്കിയിരുന്നു. ഇതേ പരാതിയെ തുടർന്നാണ് ഇപ്പോൾ അടൂർ ആർഡിഒ വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കാൻ ഉത്തരവിട്ടത്.


നീക്കം ചെയ്ത റേഷൻ കാർഡിലെ വിലാസം അടിസ്ഥാനമാക്കിയായിരുന്നു വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിരുന്നത്. അന്വേഷണത്തിൽ ആ വിലാസത്തിൽ നിലവിൽ ആരും താമസിക്കുന്നില്ലെന്നതും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, വോട്ടർ പട്ടികയിൽ നിന്നുള്ള നീക്കത്തിന് പിന്നാലെ അയോഗ്യത ഒഴിവാക്കാൻ ശ്രീനാദേവി കുഞ്ഞമ്മ നിയമനടപടികൾ ആരംഭിച്ചു. കളക്ടർക്ക് അപ്പീൽ നൽകുന്നതിനൊപ്പം ഹൈക്കോടതിയെ സമീപിക്കാനും അവർ ഒരുങ്ങുകയാണ്.


കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നാരോപിച്ച് ശ്രീനാദേവി പ്രതികരിച്ചു. ബന്ധുക്കളെ ഉപയോഗിച്ച് സിപിഐ പ്രവർത്തകർ തന്നെയാണ് ഈ നടപടി മുന്നോട്ട് കൊണ്ടുപോയതെന്നും അവർ ആരോപിച്ചു.
റേഷൻ കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ്. പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് പരാതി നൽകിയിരിക്കുന്നത്. കാർഡ് ഉടമയുടെ ബന്ധുവാണെന്ന് കാട്ടിയാണ് പേര് ചേർത്തതെന്നും, എന്നാൽ അത്തരം ബന്ധം ഇല്ലെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

Pathanamthitta District Panchayat member and Congress leader Sreenadevi Kunjamma has been removed from the voter list following a complaint of forged documents. Authorities found that her name was added to a ration card using fake documents, leading to its cancellation earlier.
Based on the same complaint, the Adoor RDO ordered her removal from the voter list, as the address used was linked to the cancelled ration card. Sreenadevi has initiated legal steps to prevent disqualification, including plans to appeal to the Collector and approach the High Court. She has alleged political vendetta behind the move.

‘എൽദോസ് തന്നെ വേണം’; പെരുമ്പാവൂരിൽ കോൺഗ്രസിന് സമ്മർദ്ദം, ഹൈക്കമാൻഡ് കുരുക്കിൽ

0

കൊച്ചി: പെരുമ്പാവൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം കടുത്ത സമ്മർദ്ദത്തിലേക്ക്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതൃത്വം ഒരുമിച്ച് രംഗത്തെത്തിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കി.

പെരുമ്പാവൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെ മുഴുവൻ പ്രാദേശിക അധ്യക്ഷന്മാരും ഒന്നടങ്കം രംഗത്തെത്തിയതാണ് സമ്മർദ്ദം ഉയർത്തുന്നത്.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും, നഗരസഭ ചെയർമാനും ഉൾപ്പെടെ നൂറ് ശതമാനം അധ്യക്ഷന്മാരും ഒപ്പുവെച്ച കത്ത് ഇതിനകം പാർട്ടി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. “എൽദോസ് കുന്നപ്പിള്ളി ഒഴികെ മറ്റാരും വേണ്ട” എന്ന നിലപാടാണ് കത്തിൽ വ്യക്തമാക്കുന്നത്.

സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഒരു സിറ്റിംഗ് എംഎൽഎയ്ക്ക് അനുകൂലമായി ഇത്രയും വ്യാപകമായ ഐക്യപ്രകടനം ഉയരുന്നത് അപൂർവ്വമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എംഎൽഎയായിരുന്ന കാലയളവിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് എൽദോസിന് ഈ ശക്തമായ പിന്തുണ നേടിക്കൊടുത്തതെന്നാണ് പ്രാദേശിക നേതാക്കളുടെ വിലയിരുത്തൽ. റോഡുകൾ, പാലങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യരംഗം എന്നിവയിൽ ഉണ്ടായ മുന്നേറ്റങ്ങൾ വോട്ടർമാരിൽ സ്വാധീനം ചെലുത്തിയതായി അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മണ്ഡലത്തിൽ മത്സരം കടുപ്പമാകുമെന്ന സൂചനകളും ശക്തമാണ്. കോൺഗ്രസിൽ നിന്ന് പുറത്തുപോയ ബേസിൽ പോൾ രംഗത്തുണ്ടെന്നും, എൻഡിഎ സ്ഥാനാർഥിയായ ലക്ഷ്മിപ്രിയ പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഗ്രൂപ്പ് രാഷ്ട്രീയവും പുതിയ മുഖങ്ങളും ചർച്ചയാകുന്ന സാഹചര്യത്തിൽ, പെരുമ്പാവൂരിലെ ഈ ഐക്യപ്രകടനം പാർട്ടി ഹൈക്കമാൻഡിന് ശക്തമായ സന്ദേശമായി മാറിയിരിക്കുകയാണ്. എൽദോസിനെ മാറ്റാനുള്ള ഏതെങ്കിലും നീക്കം യുഡിഎഫിന്റെ മണ്ഡല ഘടനയെ തന്നെ ബാധിക്കാമെന്ന മുന്നറിയിപ്പും ഉയരുന്നു.

ഈ സാഹചര്യത്തിൽ, പെരുമ്പാവൂരിൽ വിജയം ഉറപ്പാക്കാൻ “എൽദോസ് ഘടകം” നിർണായകമാണെന്ന് പ്രാദേശിക നേതൃത്വം തുറന്നുപറയുന്നു. അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുമ്പോൾ അത് എന്തായിരിക്കുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

English Summary

The Congress is under pressure in Perumbavoor as local leaders strongly demand that sitting MLA Eldhose Kunnappilly be given the ticket again. All local body heads have jointly submitted a letter supporting him, making it a rare show of unity. While his development work is cited as the key reason for support, rising competition from other candidates is also a concern. The final decision now rests with the party high command.

കൊയിലാണ്ടി അപകടത്തിൽ 3 എംബിബിഎസ് വിദ്യാർത്ഥികൾ മരണം; ദുരൂഹതയെന്ന് നാട്ടുകാർ, സിസിടിവി പരിശോധിച്ച് പോലീസ്

0



കോഴിക്കോട്: കൊയിലാണ്ടിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ശക്തമാകുന്നു. അപകടത്തിന് പിന്നിൽ മറ്റൊരു വാഹനത്തിന്റെ ഇടിച്ചുകയറ്റമുണ്ടോയെന്ന കാര്യത്തിൽ നാട്ടുകാർ സംശയം ഉയർത്തിയിട്ടുണ്ട്.


ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
മൂവരും സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞതാണ് ആദ്യം ലഭിച്ച വിവരം. എന്നാൽ സ്കൂട്ടറിന്റെ പിറകുവശം തകർന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മറ്റൊരു വാഹനം പിന്നിൽ നിന്ന് ഇടിച്ചിട്ടുണ്ടാകാമെന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നു.


അപകട സ്ഥലത്തിന്റെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. എന്നാൽ അപകടത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. നാട്ടുകാരുടെ സംശയം പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Three MBBS students died in a road accident at Koyilandy in Kozhikode, raising suspicions among locals about possible foul play. While initial reports suggested that the electric scooter hit a post and overturned, locals suspect that another vehicle may have hit the scooter from behind.
The victims, identified as Nandakishore, Abhiyan, and Abhinav, were students of Malabar Medical College and died on the spot. Police have begun a detailed investigation and are examining CCTV footage from the area, though no clear visuals of the accident have been found yet.

55 പേരടങ്ങുന്ന ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ച് Indian National Congress; 19 സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ


✍️ വാർത്ത പുനരെഴുത്ത്
ന്യൂഡൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുറത്തിറക്കി. 19 സിറ്റിങ് എംഎൽഎമാരടക്കം 55 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്.
സിറ്റിങ് എംഎൽഎമാരിൽ എൽദോസ് കുന്നപ്പള്ളിയുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് പ്രധാന സവിശേഷത. അതേസമയം കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവർ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആദ്യ പട്ടികയിൽ എംപിമാർക്ക് ഇടമില്ല. ഇവർ ലക്ഷ്യമിട്ട കണ്ണൂർ, കോന്നി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല.
ബിജെപിയുടെ ശക്തമായ മണ്ഡലമായ വട്ടിയൂർക്കാവിൽ കെ. മുരളീധരൻ മത്സരിക്കും. മണലൂരിൽ മുൻ എംപി ടി. എൻ. പ്രതാപൻ സ്ഥാനാർഥിയാകും.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ. ജെ. ജനീഷ് (കൊടുങ്ങല്ലൂർ)  മണ്ഡലത്തിൽ മത്സരിക്കും. പാലക്കാട് മണ്ഡലത്തിൽ നടൻ രമേഷ് പിഷാരഡിയാണ് സ്ഥാനാർഥി.
മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തവനൂരിലും, പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ നെന്മാറയിലും മത്സരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതിശൻ പറവൂരിലും, രമേശ് ചെന്നിത്തല ഹരിപ്പാടിലും സ്ഥാനാർഥികളാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിക്കും. ഉമ തോമസ് തൃക്കാക്കരയിലും, ബിന്ദു കൃഷ്ണ കൊല്ലത്തും മത്സരിക്കും.
പട്ടികയിൽ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കളും പുതുമുഖങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ അടുത്ത ഘട്ടങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

The Indian National Congress has released its first list of 55 candidates, including 19 sitting MLAs, for the upcoming Kerala Assembly elections.
Notably, Eldhose Kunnappilly has been dropped from the list. Senior leaders like K Sudhakaran and Adoor Prakash were not included, and no MPs have been fielded in the first phase.
Key candidates include K Muraleedharan in Vattiyoorkavu, T N Prathapan in Manalur, and actor Ramesh Pisharody in Palakkad. More candidates are expected in subsequent lists.

നാലാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ട്വന്റി20 പാർട്ടി; നാല് മണ്ഡലങ്ങളിൽ


കിഴക്കമ്പലം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാംഘട്ട സ്ഥാനാർഥി പട്ടിക ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പുറത്തിറക്കി.


അങ്കമാലി, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, എറ്റുമാനൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
അങ്കമാലിയിൽ പ്രോമി കുര്യാക്കോസ്, തൃപ്പുണിത്തുറയിൽ അഞ്ജലി നായർ, പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരിൽ വീണ നായർ എന്നിവരാണ് എൻ.ഡി.എയ്ക്കുവേണ്ടി ജനവിധി തേടുന്നത്.
ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് ഇരുപത്തിയാറിലധികം വർഷത്തെ പ്രവർത്തനപരിചയമുള്ള പ്രോമി കുര്യാക്കോസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും അറിയപ്പെടുന്നു.
സിനിമാ-സീരിയൽ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ അഞ്ജലി നായർ തൃപ്പുണിത്തുറ സ്വദേശിനിയാണ്. കോർപ്പറേറ്റ് ഗിഫ്റ്റിംഗ് മേഖലയിലും സംരംഭകയായി പ്രവർത്തിക്കുന്നു.
പ്രമുഖ നടിയായ ലക്ഷ്മി പ്രിയ കഴിഞ്ഞ പത്ത് വർഷമായി ബിജെപി വേദികളിൽ സജീവമാണ്. താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റുമാണ്.


നടിയും നർത്തകിയുമായ വീണാ നായർ ഏറ്റുമാനൂർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ്.
സിനിമാ-സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പുതുമുഖങ്ങളെയാണ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നതെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി. എൻ.ഡി.എ ഘടക കക്ഷിയായ നിലയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 20 സീറ്റുകളിൽ പാർട്ടി മത്സരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.



The Twenty20 Party has announced its fourth list of candidates for the upcoming Kerala Assembly elections. Party president Sabu M Jacob released the list from Kizhakkambalam.
Candidates have been announced for Angamaly, Thrippunithura, Perumbavoor, and Ettumanoor constituencies. Notable names include actress Lakshmi Priya and Veena Nair.
The party is fielding fresh faces, many from cultural and professional backgrounds, and plans to contest in 20 seats as part of the NDA alliance.

കൊട്ടാരക്കരയിൽ കനാൽ തകർച്ച; 50 അടി താഴ്ചയിൽ നിന്ന് യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

0



കെട്ടാരക്കര: കനാൽ തകർന്നുണ്ടായ അപകടത്തിൽ അൻപതടിയോളം താഴ്ചയിലേക്ക് വീഴുന്നതിനിടെ യുവാവിനെ നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ കുത്തിയൊഴുകുന്ന വെള്ളപ്പാച്ചിലിലേക്ക് യുവാവ് പതിക്കുമായിരുന്നുവെന്ന് സാക്ഷികൾ പറയുന്നു.
കളപ്പില അമൃതാലയത്തിൽ അനന്തു മുരളി (29)യാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. “ദൈവം രക്ഷിച്ചു” എന്നാണ് കാലിന് പരുക്കേറ്റ അനന്തുവിന്റെ പ്രതികരണം.


വെളിയം ഓടനാവട്ടം കളപ്പിലയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നിറഞ്ഞു കവിഞ്ഞൊഴുകിയ കല്ലട ജലസേചന പദ്ധതിയുടെ കാനാൽ തകർന്നതോടെ സംരക്ഷണഭിത്തിയും കനാൽ റോഡും ഇടിഞ്ഞ് താഴ്ചയിലേക്ക് ഒലിച്ചുപോയി.
റോഡിൽ വിള്ളൽ ഉണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അനന്തുവും മറ്റ് ചിലരും സ്ഥലത്തെത്തുകയായിരുന്നു. ഇതിനിടെ കനാൽ ഭിത്തി തകർന്നതോടെ വെള്ളം ശക്തമായി ഒഴുകുന്നത് കണ്ട എല്ലാവരും പിൻവാങ്ങാൻ ശ്രമിച്ചു.


എന്നാൽ ഇടിഞ്ഞ മണ്ണിൽ അനന്തുവിന്റെ കാൽ കുടുങ്ങി. ഒപ്പമുണ്ടായിരുന്നവർ തിരികെ എത്തി കൈയും ഷർട്ടും പിടിച്ച് ഇയാളെ കരയിലേക്ക് വലിച്ചെടുത്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അനന്തുവിന് കാലിന് പരുക്കേറ്റു.


സംഭവത്തിൽ ഓട്ടോറിക്ഷയും ബൈക്കും വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഏകദേശം 60 മീറ്റർ ദൂരത്തിൽ കനാൽ ഭിത്തിയും റോഡും തകർന്നതായി അധികൃതർ അറിയിച്ചു. ഒരു കിലോമീറ്ററോളം പ്രദേശത്ത് നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തകർച്ചയെ തുടർന്ന് കനാലിലൂടെയുള്ള ജലവിതരണം താൽക്കാലികമായി നിർത്തി. ഏകദേശം 35 വർഷമായി അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

A youth was miraculously rescued after a canal collapse in Kottarakkara, Kerala. Ananthu Murali (29) nearly fell into a deep drop with strong water flow after the Kallada Irrigation Project Canal collapsed.
The incident occurred at night when the canal overflowed, causing the retaining wall and road to cave in. His leg got trapped in the collapsing soil, but locals managed to pull him to safety in time.
Vehicles were swept away, and large-scale damage was reported. Water supply through the canal has been temporarily stopped, and lack of maintenance is suspected as the cause.

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; കൊല്ലം സെഷൻസ് കോടതിവിധി



കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രി ഡ്യൂട്ടിക്കിടെ യുവഡോക്ടർ ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം സെഷൻസ് കോടതി വിധിച്ചു. സംസ്ഥാനത്തെ നടുക്കിയ കേസിലാണ് നിർണായക വിധി പുറത്ത് വന്നത്.
2023 മേയ് 10ന് പുലർച്ചെയായിരുന്നു സംഭവം. ഹൗസ് സർജനായി സേവനം അനുഷ്ഠിക്കുമ്പോൾ ചികിത്സയ്ക്കായി പൊലീസിനൊപ്പം ആശുപത്രിയിലെത്തിച്ചിരുന്ന സന്ദീപ് അക്രമാസക്തനായി സർജിക്കൽ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെടുകയും മൂന്ന് പൊലീസുകാരുൾപ്പെടെ അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കേസിൽ 70ലധികം സാക്ഷികളെ വിസ്തരിച്ചു. 207 രേഖകളും കോടതിയിൽ ഹാജരാക്കി. ഡ്യൂട്ടിക്കിടെ വന്ദനയോടൊപ്പം ഉണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിൻ പ്രധാന സാക്ഷിയായിരുന്നു.


തുടക്കത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് കേരള പൊലീസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണം പൂർത്തിയാക്കി. പ്രതിയുടെ മാനസികാവസ്ഥ ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയെ സമീപിച്ചെങ്കിലും അത് അംഗീകരിച്ചില്ല.


സംഭവത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് നിയമ ഭേദഗതികളും കർശന ശിക്ഷാ വ്യവസ്ഥകളും നടപ്പിലാക്കിയിരുന്നു.

A sessions court in Kollam has found G Sandeep guilty in the 2023 murder case of Dr Vandana Das, who was killed while on duty at Kottarakkara Taluk Hospital.
The accused, brought to the hospital by police, turned violent and attacked with a surgical weapon, killing the doctor and injuring five others. The case examined over 70 witnesses and 207 documents. The court rejected the defense’s argument regarding the accused’s mental condition.
The incident led to stricter laws in Kerala to ensure the safety of healthcare workers.