കൊട്ടാരക്കരയിൽ കനാൽ തകർച്ച; 50 അടി താഴ്ചയിൽ നിന്ന് യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

0



കെട്ടാരക്കര: കനാൽ തകർന്നുണ്ടായ അപകടത്തിൽ അൻപതടിയോളം താഴ്ചയിലേക്ക് വീഴുന്നതിനിടെ യുവാവിനെ നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ കുത്തിയൊഴുകുന്ന വെള്ളപ്പാച്ചിലിലേക്ക് യുവാവ് പതിക്കുമായിരുന്നുവെന്ന് സാക്ഷികൾ പറയുന്നു.
കളപ്പില അമൃതാലയത്തിൽ അനന്തു മുരളി (29)യാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. “ദൈവം രക്ഷിച്ചു” എന്നാണ് കാലിന് പരുക്കേറ്റ അനന്തുവിന്റെ പ്രതികരണം.


വെളിയം ഓടനാവട്ടം കളപ്പിലയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നിറഞ്ഞു കവിഞ്ഞൊഴുകിയ കല്ലട ജലസേചന പദ്ധതിയുടെ കാനാൽ തകർന്നതോടെ സംരക്ഷണഭിത്തിയും കനാൽ റോഡും ഇടിഞ്ഞ് താഴ്ചയിലേക്ക് ഒലിച്ചുപോയി.
റോഡിൽ വിള്ളൽ ഉണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അനന്തുവും മറ്റ് ചിലരും സ്ഥലത്തെത്തുകയായിരുന്നു. ഇതിനിടെ കനാൽ ഭിത്തി തകർന്നതോടെ വെള്ളം ശക്തമായി ഒഴുകുന്നത് കണ്ട എല്ലാവരും പിൻവാങ്ങാൻ ശ്രമിച്ചു.


എന്നാൽ ഇടിഞ്ഞ മണ്ണിൽ അനന്തുവിന്റെ കാൽ കുടുങ്ങി. ഒപ്പമുണ്ടായിരുന്നവർ തിരികെ എത്തി കൈയും ഷർട്ടും പിടിച്ച് ഇയാളെ കരയിലേക്ക് വലിച്ചെടുത്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അനന്തുവിന് കാലിന് പരുക്കേറ്റു.


സംഭവത്തിൽ ഓട്ടോറിക്ഷയും ബൈക്കും വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഏകദേശം 60 മീറ്റർ ദൂരത്തിൽ കനാൽ ഭിത്തിയും റോഡും തകർന്നതായി അധികൃതർ അറിയിച്ചു. ഒരു കിലോമീറ്ററോളം പ്രദേശത്ത് നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തകർച്ചയെ തുടർന്ന് കനാലിലൂടെയുള്ള ജലവിതരണം താൽക്കാലികമായി നിർത്തി. ഏകദേശം 35 വർഷമായി അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

A youth was miraculously rescued after a canal collapse in Kottarakkara, Kerala. Ananthu Murali (29) nearly fell into a deep drop with strong water flow after the Kallada Irrigation Project Canal collapsed.
The incident occurred at night when the canal overflowed, causing the retaining wall and road to cave in. His leg got trapped in the collapsing soil, but locals managed to pull him to safety in time.
Vehicles were swept away, and large-scale damage was reported. Water supply through the canal has been temporarily stopped, and lack of maintenance is suspected as the cause.

LEAVE A REPLY

Please enter your comment!
Please enter your name here