ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുട്ടനാട് മണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധി. സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കൾ പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നുമുള്ള കൂട്ടരാജി പ്രഖ്യാപിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് കുട്ടനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ചു.
വാർത്താസമ്മേളനത്തിൽ വികാരാധീനനായി പ്രതികരിച്ച അദ്ദേഹം, മാധ്യമങ്ങൾക്കുമുന്നിൽ കണ്ണീരോടെ തന്റെ തീരുമാനം പ്രഖ്യാപിച്ചു.
കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ചാണ് നേതാക്കളുടെ രാജി. കുട്ടനാട്ടിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കുമെന്ന് മുൻപ് ഉറപ്പ് നൽകിയിരുന്നുവെങ്കിലും അത് പാലിച്ചില്ലെന്നാരോപിച്ച് സജി ജോസഫ് രംഗത്തെത്തി.
കുട്ടനാടിനെ “വിൽപ്പന ചരക്കാക്കി” മാറ്റാൻ അനുവദിക്കില്ലെന്നും, ജനങ്ങളുടെ സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി വിടുന്നതിൽ വേദനയുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യത്തിനായി സ്വതന്ത്രനായി രംഗത്തെത്തുകയാണെന്നും പറഞ്ഞു.
രണ്ട് മുന്നണികളും “പേയ്മെന്റ് സീറ്റുകൾ” ആണെന്ന് ആരോപിച്ച അദ്ദേഹം, സാമ്പത്തിക ശക്തികൾക്കെതിരെയാണ് തന്റെ പോരാട്ടമെന്നും വ്യക്തമാക്കി. പ്രചാരണത്തിന് തുടക്കം കുറിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
A major rift has emerged in the Congress party in Kuttanad following the announcement of assembly election candidates. Several leaders resigned en masse in protest against the seat being allotted to Kerala Congress (Joseph).
DCC Vice President Saji Joseph announced he will contest as an independent candidate, breaking down emotionally during a press meet. He alleged that promises to field a local candidate were not kept and criticized the system as influenced by money power. He said he would begin his campaign after paying tribute to former Chief Minister Oommen Chandy.

